അപേക്ഷാ തീയതി നീട്ടി
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയുടെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിതവും അല്ലാത്തതുമായ വിവിധ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള തിയതി നീട്ടി. ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ്, ഒരു വര്‍ഷത്തെ ഡിപ്ലോമ, രണ്ടു വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ പ്രോഗ്രാമുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യോഗ, കൗണ്‍സലിംഗ് സൈക്കോളജി, ലോജിസ്റ്റിക്സ് ആന്റ് ഷിപ്പിംഗ് മാനേജ്മെന്റ്, ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ്, മോണ്ടിസ്സോറി ടീച്ചേഴ്സ് ട്രെയിനിംഗ്, മാനേജ്‌മെന്റ് ഓഫ് സ്‌പെസിഫിക് ലേണിംഗ് ഡിസോര്‍ഡേഴ്സ്, സംഗീതഭൂഷണം, പെര്‍ഫോര്‍മിംഗ് ആര്‍ട്സ്-ഭരതനാട്യം, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്, മാര്‍ഷ്യല്‍ ആര്‍ട്ട്‌സ്, ലൈഫ് സ്‌കില്‍സ് എജ്യുക്കേഷന്‍, ഹെല്‍ത്ത് കെയര്‍ ക്വാളിറ്റി മാനേജ്മെന്റ്, കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രോഗ്രാമുകള്‍ തുടങ്ങിയ മേഖലകളിലാണ് പ്രോഗ്രാമുകള്‍ നടത്തുന്നത്. 18 വയസ്സിനുമേല്‍ പ്രായവും നിശ്ചിത യോഗ്യതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല.
പ്രോഗ്രാമുകള്‍ക്ക് ആവശ്യാനുസരണം തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ ഏര്‍പ്പെടുത്തും. സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ അംഗീകൃത പഠന കേന്ദ്രങ്ങള്‍ വഴി സമ്പര്‍ക്ക ക്ലാസുകളും ഉറപ്പുവരുത്തും. അപേക്ഷകള്‍ ഓണ്‍ലൈനായി https://app.srccc.in/register എന്ന ലിങ്കിലൂടെ ജൂലൈ 31 വരെ സമര്‍പ്പിക്കാം. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം-33. വെബ്‌സൈറ്റ്: www.srccc.in ഫോണ്‍: 0471 2325101, 8281114464.
- Log in to post comments