ഈറ്റ് റൈറ്റ് സ്റ്റേഷന്‍; തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലെ 59 ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷാ പരിശീലനം നല്‍കി
റെയില്‍വേ സ്റ്റേഷനുകളിലെ യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 'ഈറ്റ് റൈറ്റ് സ്റ്റേഷന്‍' പദ്ധതിക്ക് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ അഡീഷണല്‍ ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. സെബാസ്റ്റ്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പാര്‍സല്‍ ഹാളില്‍ നടന്ന പരിശീലനത്തില്‍ 59 ജീവനക്കാര്‍ പങ്കെടുത്തു.
എഫ്.എസ്.എസ്.എ.ഐ അംഗീകൃത ട്രെയിനര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍, റീട്ടെയില്‍ കം കാറ്ററിംഗ് സ്ഥാപനങ്ങള്‍, ഫുഡ് പ്ലാസകള്‍, ഫുഡ് കോര്‍ട്ടുകള്‍, കിയോസ്‌കുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കാണ് പരിശീലനത്തില്‍ പങ്കെടുത്തു. ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം, ഭക്ഷ്യ സുരക്ഷാ വകുപ്പ് തൃശ്ശൂര്‍ സര്‍ക്കിളിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. റെയില്‍വേ ആരോഗ്യ വിഭാഗം ജീവനക്കാര്‍ ഇതില്‍ സഹകരിക്കുന്നുണ്ട്.
തൃശ്ശൂര്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ എം.എസ്. സിക്തമോള്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ രാജപാണ്ഡ്യന്‍, സെന്‍ട്രല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം.എ. അരുണ്‍, സ്റ്റേഷന്‍ മാസ്റ്റര്‍ രാം കുമാര്‍, ചീഫ് കൊമേഴ്‌സ്യല്‍ ഇന്‍സ്‌പെക്ടര്‍ എല്‍ദോ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments