Skip to main content

ഉജ്ജ്വല ബാല്യം പുരസ്കാര വിതരണം 19ന്

വ്യത്യസ്ത മേഖലകളിൽ അനിതര സാധാരണമായ കഴിവുകൾ പ്രകടിപ്പിക്കുന്ന കുട്ടികളെ ആദരിക്കുന്നതിനും മറ്റു കുട്ടികൾക്ക് പ്രചോദനം നൽകുന്നതിനുമായി സംസ്ഥാനതലത്തിൽ നൽകിവരുന്ന ഉജ്ജ്വല ബാല്യം പുരസ്കാരം ജൂലൈ 19ന് രാവിലെ 10ന് പാളയം പാണക്കാട് ഹാളിൽ ആരോഗ്യമന്ത്രി വീണാ ജോർജ് വിതരണം ചെയ്യും.

കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി മേഖല, കൃഷി, മാലിന്യസംസ്ക്കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപ്പനിർമാണം, ധീരത എന്നീ മേഖലകളിൽ മികവ് തെളിയിച്ച 54 കുട്ടികൾക്കാണ് പുരസ്കാരം നൽകുന്നത്. ബാല സംരക്ഷണ മേഖലയിലെ മാതൃക പ്രവർത്തനങ്ങളെക്കുറിച്ച് യൂണിസെഫിന്റെ സഹായത്തോടെ നിർമിച്ച വീഡിയോയുടെ പ്രദർശനവും, ചൈൽഡ് ഹെൽപ് ലൈൻ റീബ്രാൻഡിങ് ലോഗോ പ്രകാശനവും ചടങ്ങിൽ മന്ത്രി നിർവഹിക്കും.

പി.എൻ.എക്സ് 3339/2025

date