Skip to main content

കുടുംബശ്രീ 50 പ്ലസ് ക്യാമ്പയിൻ അവസാന ഘട്ടത്തിൽ 

സംസ്ഥാനത്തൊട്ടാകെ 50 ലക്ഷം കുടുംബങ്ങളിലേക്ക് കുടുംബശ്രീ ഗുണഫലങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കുടുംബശ്രീയുടെ 50 പ്ലസ് ക്യാമ്പയിൻ അവസാന ഘട്ടത്തിലേക്ക്. കൂടുതൽ സംരംഭകരെ ദേശീയ തലത്തിൽ ഉയർത്തി കൊണ്ടുവരുക, വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴിൽ രഹിതർക്ക് ജോലി നൽകുക, തദ്ദേശിയ മേഖലയിൽ താമസിക്കുന്ന ജനവിഭാഗങ്ങളുടെ ജീവിത പഠനം നടത്തി അവർക്കാവശ്യമായ സഹായങ്ങൾ നൽകുക എന്നിവയാണ് 50 പ്ലസ് ക്യാമ്പയിന്റെ ഭാഗമായി പുതിയ അയൽക്കൂട്ടങ്ങൾ കേന്ദ്രീകരിച്ച് നടത്തിവരുന്നത്.  

കുടുംബശ്രീ ജില്ലാ മിഷന്റെയും എ ഡി എസുകളുടെയും നേതൃത്വത്തിൽ കൂടുതൽ അയൽക്കൂട്ടങ്ങൾ തുടങ്ങുക, ഓക്സിലറിഗ്രൂപ്പ്, വയോജനങ്ങൾ എന്നിവരുടെ കൂട്ടങ്ങൾ ഉണ്ടാക്കി പുത്തൻ സംരംഭങ്ങൾ തുടങ്ങുക, ഒരു വീട്ടിൽ ഒരു സംരംഭം പദ്ധതിയിലൂടെ കൂടുതൽ കുടുംബങ്ങളെ കുടുംബശ്രീയിലേക്ക് എത്തിക്കുക, നിർജീവമായ അയൽക്കൂട്ടങ്ങൾ സജീവമാക്കുക എന്നിവയും  നടക്കുന്നുണ്ട്. നിലവിൽ 48 ലക്ഷം കുടുംബങ്ങളാണ് കുടുംബശ്രീയിൽ അംഗങ്ങളായി ഉള്ളത്.
 
സംസ്ഥാത്ത് തന്നെ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന അയൽക്കൂട്ടങ്ങളാണ് ജില്ലയിലുള്ളത്. പ്രത്യേക പദ്ധതിയുടെ ഭാഗമായി ആറളം മേഖലയിലും മികച്ച രീതിയിൽ കുടുംബശ്രീ പ്രവർത്തിച്ചു വരുന്നു. പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ട്രൈബൽ ആനിമേറ്റർ, സ്‌പെഷ്യൽ പ്രൊജക്റ്റ് കോ ഓർഡിനേറ്റർ തുടങ്ങിയവരുടെ സഹായത്തോടെ കൂടുതൽ പ്രദേശങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയും ക്യാമ്പയിനിൽ ലക്ഷ്യമിടുന്നു. 941 സി ഡി എസ് കുടുംബങ്ങൾ ഉൾപ്പെടെ 1070 സി ഡി എസുകളാണ് കുടുംബശ്രീയിലുള്ളത്. അയൽക്കൂട്ടങ്ങൾ ഗണ്യമായി കുറവുള്ള തീരദേശമേഖല, ആദിവാസി, ഭാഷ ന്യൂനപക്ഷ തമിഴ്-കന്നട മേഖലകൾ, അയൽക്കൂട്ടങ്ങൾ കുറവുള്ള സി ഡി എസുകൾ എന്നിവിടങ്ങളിലാണ് പ്രവർത്തനം കൂടുതലായി നടക്കുന്നത്. ജനുവരിയിൽ ആരംഭിച്ച ക്യാമ്പയിൻ ജൂലൈ 25 ന് പൂർണമാകും.

date