പുതിച്ചൽ ഗവ യുപി സ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
അതിയന്നൂർ പഞ്ചായത്തിലെ പുതിച്ചൽ ഗവ. യു. പി. സ്‌കൂളിൽ നിർമ്മാണം പൂർത്തീകരിച്ച പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടനം കെ.ആൻസലൻ എംഎൽഎ നിർവഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ 2022-23 പദ്ധതി വിഹിതത്തിൽ നിന്ന് അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.
കേരളത്തിൽ സൗജന്യവും സാർവത്രികവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞെന്ന് കെ. ആൻസലൻ എംഎൽഎ പറഞ്ഞു. മികച്ച വിദ്യാഭ്യാസമാണ് പൊതുവിദ്യാലയങ്ങളിൽ ലഭ്യമാകുന്നതെന്നും ഇതിൻ്റെ തെളിവാണ് നീതി ആയോഗിൻ്റെ സൂചികയിൽ എൺപതിലധികം പോയിൻ്റുമായി സംസ്ഥാനം ഒന്നാം സ്ഥാനത്ത് തുടരുന്നതെന്നും എംഎൽഎ വ്യക്തമാക്കി.
അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്സൺ എൽ. റാണി അദ്ധ്യക്ഷത വഹിച്ചു. അതിയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി.സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുനിതാ റാണി, അതിയന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. അനിത, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ജെ. രാജേഷ്, അതിയന്നൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ, വാർഡ് മെമ്പർ ശ്രീകല, നെയ്യാറ്റിൻകര നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയർമാൻ ഡോ. എം.എ. സാദത്ത്, ബാലരാമപുരം പഞ്ചായത്ത് അംഗങ്ങളായ സുധാകരൻ, സിന്ധു, ബാലരാമപുരം എ.ഇ.ഒ സുന്ദർദാസ്, പി.ടി.എ. പ്രസിഡന്റ് നൂറിൽ അമീൻ, ഹെഡ്‌മിസ്ട്രസ് ജി. രാധിക എന്നിവർ പങ്കെടുത്തു.
- Log in to post comments