Skip to main content

ധനകാര്യ കമ്മീഷൻ ജില്ലയിൽ ഇന്ന് സന്ദർശനം നടത്തും

 ഡോ. കെ.എൻ. ഹരിലാൽ അധ്യക്ഷനായുള്ള ഏഴാം ധനകാര്യ കമ്മിഷൻ ഇന്ന്(ശനിയാഴ്ച) ജില്ലയിൽ സന്ദർശനം നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന ധനവിന്യാസം സംബന്ധിച്ച് ജില്ലാ ആസൂത്രണസമിതി അംഗങ്ങളുമായി  രാവിലെ 11ന് ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ സംവദിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനവിന്യാസവുമായി ബന്ധപ്പെട്ട റിപ്പോർട്ട് തയ്യാറാക്കുന്നതിനായാണ് കമ്മീഷന്റെ ജില്ലാസന്ദർശനം. നിലവിലെ ധനവിന്യാസത്തേക്കുറിച്ചുള്ള അഭിപ്രായങ്ങൾ, സ്വീകരിക്കാൻ കഴിയുന്ന പുതിയ രീതികൾ, നിർവഹണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, സംയുക്ത പദ്ധതികളുടെ സാധ്യതകൾ, തനത് വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ തുടങ്ങിയവ സംബന്ധിച്ച് ചർച്ചകൾ നടത്തും. പൊതുസ്വകാര്യ പങ്കാളിത്തത്തിൽ നടപ്പിലാക്കാൻ സാധിക്കുന്ന പദ്ധതികൾ പട്ടികജാതി/പട്ടികവർഗ്ഗ ഉപപദ്ധതികൾ സംബന്ധിച്ചുള്ള അഭിപ്രായ ശേഖരണവും കമ്മീഷൻ നടത്തും.
 

date