ഓമല്ലൂരിൽ സോഷ്യൽ ഓഡിറ്റ് പൂർത്തിയായി
ഓമല്ലൂർ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അവസാന പാദ സോഷ്യൽ ഓഡിറ്റ് ഗ്രാമസഭ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ നിർവഹിച്ചു.
2024-2025 സാമ്പത്തിക വർഷത്തെ അവസാന പാദ സോഷ്യൽ ഓഡിറ്റാണ് പൂർത്തിയായത്. 2024 സെപ്റ്റംബർ 1 മുതൽ 2025 മാർച്ച് 31 വരെയുള്ള പ്രവർത്തനം ഓഡിറ്റിന് വിധേയമാക്കി. പബ്ലിക് ഹിയറിങ് ജൂലൈ 23 ന് ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് ഹാളിൽ നടക്കും .113 പ്രവ്യത്തികൾ ഓഡിറ്റിന് വിധയമാക്കി. ഫയൽ, ഫീൽഡ് പരിശോധനയയ്ക്ക് ശേഷം 14 വാർഡുകളിലും ഗ്രാമസഭകൾ ചേർന്നു . 100 ദിവസം തൊഴിൽ നൽകി . എല്ലാ വാർഡിലുമായി 3000 മീറ്റർ റോഡ് കോൺക്രീറ്റ് ചെയ്തു. തരിശു ഭൂമി കൃഷിയോഗ്യമാക്കി. കുടുംബശ്രീ സംരംഭങ്ങൾക്ക് വർക്ക്ഷെഡുകൾ നിർമിച്ചു .കോഴിക്കൂടുകൾ ,ആട്ടിൻ കൂടുകൾ ,കാലിത്തൊഴുത്തുകൾ നിർമിച്ച് നൽകി .ആറു മാസ കാലയളവിൽ ഒന്നര കോടിയുടെ പ്രവ്യത്തികളാണ് പൂർത്തീകരിച്ചത്. സോഷ്യൽ ഓഡിറ്റ് പ്രവർത്തനത്തിന് വി.പി. പ്രഭുല്ല , ജിജി എം ജോർജ് , നിഷ ,ലതിക ,രതീഷ് , വി.എസ് അശ്വതി എന്നിവർ നേതൃത്വം നൽകി . പഞ്ചായത്ത് അംഗങ്ങളായ എം ആർ അനിൽകുമാർ, കെ അമ്പിളി , മിഥുൻ എന്നിവർ പങ്കെടുത്തു .
- Log in to post comments