Post Category
അന്തരാഷ്ട്ര ചാന്ദ്രദിനം ആഘോഷിക്കുന്നു
ചാന്ദ്രപര്യവേഷണത്തിന്റെ ചരിത്ര പ്രാധാന്യം ഓർമ്മപ്പെടുത്തുകയും ബഹിരാകാശ ശാസ്ത്രത്തിൽ പൊതുജന താൽപര്യം വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം ആസ്ട്രാ കേരളയുമായി ചേർന്ന് ജൂലൈ 21 ന് അന്താരാഷ്ട്ര ചാന്ദ്രദിനം ആഘോഷിക്കുന്നു. വൈകിട്ട് 5.30 ന് ജ്യോതിശാസ്ത്രത്തിൽ ചന്ദ്രന്റെ പ്രാധാന്യം, ബഹിരാകാശ മിഷനുകൾ, ഭാവിഗവേഷണ സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ നടക്കുന്ന ക്ലാസിൽ വിദ്യാർഥികൾക്കും ശാസ്ത്ര തൽപരരായ പൊതുജനങ്ങൾക്കും പങ്കെടുത്ത്, ബന്ധപ്പെട്ട വിഷയത്തിൽ ചർച്ചകൾ നടത്താം. തുടർന്ന് കാലാവസ്ഥ അനുകൂലമാണെങ്കിൽ ടെലിസ്‌കോപ്പ് വഴി വാനനിരീക്ഷണത്തിനുള്ള സൗകര്യം ലഭ്യമാക്കും.
പി.എൻ.എക്സ് 3355/2025
date
- Log in to post comments