Post Category
ഡെപ്യൂട്ടേഷൻ ഒഴിവ്
സംസ്ഥാന പാർലമെന്ററികാര്യ വകുപ്പിന് കീഴിലെ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുള്ള ഒരു ഡേറ്റാ എൻട്രി ഓപ്പറേറ്റർ/ടൈപ്പിസ്റ്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് വിവിധ സർക്കാർ വകുപ്പുകൾ/സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന എൽ.ഡി ടൈപ്പിസ്റ്റ്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ പാർട്ട്-1, ബയോഡാറ്റ എന്നിവ ഉളളടക്കം ചെയ്ത അപേക്ഷയുടെ അസ്സൽ പകർപ്പ് ആഗസ്റ്റ് 8-ന് വൈകിട്ട് 5 ന് മുൻപായി മേലധികാരി മുഖേന രജിസ്ട്രാർ, പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട്, കേരള സർക്കാർ, ബിൽഡിംഗ് നമ്പർ-32, ശാന്തി നഗർ, തിരുവനന്തപുരം-695001 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക് : www.ipaffairs.org - 0471 2339266.
പി.എൻ.എക്സ് 3366/2025
date
- Log in to post comments