Skip to main content

'വിദ്യാധനം' സ്കോളർഷിപ്പിന് അപേക്ഷിക്കാം

വനിതകൾ ഗൃഹനാഥരായ കുടുംബത്തിലെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് (വിദ്യാധനം) വനിതാ ശിശുവികസന വകുപ്പ് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ അതത് ബ്ലോക്ക്,  നഗരസഭ പരിധിയിൽ വരുന്ന ശിശുവികസന പദ്ധതി ഓഫീസർമാർക്ക് ഓൺലൈനായി ഡിസംബർ 15 ന് മുൻപായി നൽകണം. 

അപേക്ഷകർ ബിപിഎൽ വിഭാഗത്തിൽപ്പെട്ട കുടുംബവും മക്കൾ സംസ്ഥാന സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാർഥികളും കേന്ദ്ര സംസ്ഥാന സർക്കാരിൽ നിന്നും ഒരു വിധത്തിലുമുള്ള സ്കോളർഷിപ്പ് ലഭിക്കാത്തവരുമായിരിക്കണം.  

ഒരു കുടുംബത്തിലെ പരമാവധി രണ്ടു കുട്ടികൾക്കു മാത്രമേ ധനസഹായത്തിനർഹതയുള്ളു.   നിയമപരമായി വിവാഹ മോചനം നേടിയ വനിതകൾ, ഭർത്താവ് ഉപേക്ഷിച്ചുപോയ വനിതകൾ, 

ഭർത്താവിനെ കാണാതായി ഒരു വർഷം കഴിഞ്ഞ വനിതകൾ (നിർദ്ദിഷ്ട സാക്ഷ്യ പത്രം ഉണ്ടാകണം) നിയമപരമായ വിവാഹത്തിലൂടെ അല്ലാതെ അമ്മമാരായ വനിതകൾ എന്നിവരും, ഭർത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്‌ / പക്ഷാഘാതം കാരണം ജോലിചെയ്യാനാവാത്തവിധം കിടപ്പിലായ കുടുംബത്തിലെ വനിതകൾ എന്നിവർക്കും അപേക്ഷിക്കാം.  

വെബ് സൈറ്റ്:www.schemes.wcd.kerala.gov.in . 

 വിവരങ്ങൾക്ക്  ഐസിഡിഎസ് ഓഫീസുമായോ 0477 2960147 എന്ന നമ്പറിലോ ബന്ധപ്പെടാം.

 

(പിആര്‍/എഎല്‍പി/2087)

date