കർഷകർക്കുള്ള പെർമിറ്റ് വിതരണ ഉദ്ഘാടനം നടന്നു
ഇലഞ്ഞി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സമഗ്ര പുരയിട കൃഷി വികസനത്തിൻ്റെ ഭാഗമായി വളങ്ങൾക്കുള്ള പെർമിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രീതി അനിൽ നിർവഹിച്ചു.
50 മുതൽ 75 ശതമാനം വരെ സബ്സിഡിയോടുകൂടി ചെറുകിട നാമ മാത്ര കർഷകർക്ക് വളം വിതരണം ചെയ്യുന്ന പദ്ധതിയാണ് സമഗ്ര പുരിയിട കൃഷി വികസനം.എട്ടു ലക്ഷത്തിലേറെ രൂപയാണ് പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് നീക്കി വച്ചിരിക്കുന്നത്. നേർവളങ്ങൾ സബ്സിഡിയോടുകൂടി ലഭ്യമാക്കുന്ന പദ്ധതി പ്രകാരം ഏകദേശം നാനൂറോളം കർഷകർക്ക് പ്രയോജനം ലഭിക്കും.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷേർലി ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൃഷി ഓഫീസർ എൽദോസ്, ഗ്രാമ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷന്മാരായ ജിനി ജിജോയ് ,മാജി സന്തോഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം പി ജോസഫ് ,ജോർജ് ചമ്പമല, സുരേഷ് ജോസഫ് ,സുമോന്‍ ചെല്ലപ്പൻ ,സുജിതാ സദൻ ,അസിസ്റ്റൻറ് സെക്രട്ടറി ബെനിഫിസ് എം സിറിയക് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments