Skip to main content

പ്രവാസി പുനരധിവാസ വായ്പാ പദ്ധതി

 

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന  കോര്‍പ്പറേഷന്‍ നോര്‍ക്കാ  റൂട്ട്‌സുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ വായ്പാ പദ്ധതിയിലേക്ക് 18 നും 55 നും ഇടയില്‍ പ്രായമുള്ള 3,50,000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതിയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.     പരമാവധി 20 ലക്ഷം രൂപ മുതല്‍ മുടക്ക് ആവശ്യമുള്ള സംരംഭങ്ങള്‍ക്ക് 15 ശതമാനം ബാക്ക് എന്റഡ് സബ്‌സിഡിയും തിരിച്ചടവ് ഗഡുക്കള്‍ കൃത്യമായി അടക്കുന്നവര്‍ക്ക് ആദ്യത്തെ നാല് വര്‍ഷം മൂന്ന് ശതമാനം പലിശയിളവും നോര്‍ക്കാ റൂട്ട്‌സ് നല്‍കും.  ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങി വരുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് വായ്പ അനുവദിക്കുന്നത്.  അഞ്ച് ലക്ഷം വരെയുള്ള വായ്പകള്‍ക്ക് ആറ് ശതമാനവും അഞ്ച് ലക്ഷം മുതല്‍ 20 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് എട്ട് ശതമാനവുമാണ് പലിശ നിരക്ക്.  വായ്പക്ക് കോര്‍പ്പറേഷന്‍ നിഷ്‌ക്കര്‍ഷിക്കുന്ന വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ ഹാജരാക്കേണ്ടതാണ്.  വായ്പ ആവശ്യമുള്ളവര്‍ നോര്‍ക്കാ റൂട്ട്‌സിന്റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച ശേഷം കോര്‍പ്പറേഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസുമായി  ബന്ധപ്പെടണം.  ഫോണ്‍:0497 2705036.

 

date