Post Category
ഹാക്കത്തോൺ
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) നടപ്പിലാക്കുന്ന വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് അവശ്യ സാധനങ്ങളും സേവനങ്ങളും വാതിൽപ്പടിയിൽ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിക്ക് ആവശ്യമായ മൊബൈൽ അപ്ലിക്കേഷനും വെബ് അപ്ലിക്കേഷനും വികസിപ്പിക്കുന്നതിന് എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നവംബർ മാസത്തിൽ ഒന്നാംഘട്ടമായി മൂന്നു ദിവസത്തെ ഹാക്കത്തോൺ സംഘടിപ്പിക്കും. പങ്കെടുക്കുന്നതിനുള്ള അപേക്ഷയുടെ മാതൃക https://kdisc.kerala.gov.in/പ്രസിദ്ധീകരിക്കും.
പി.എൻ.എക്സ് 5651/2025
date
- Log in to post comments