Skip to main content

മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ് നിയമനം

 

 

കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ പാലക്കാട്, ചിറ്റൂര്‍ എസ് വി ഇ പി ബ്ലോക്കുകളില്‍ സംരംഭക വികസന പ്രവര്‍ത്തനത്തിനായി  മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാരെ ( ഇ എം സി) നിയമിക്കുന്നു. 25 വയസിനും 45 വയസിനും ഇടയ്ക്ക് പ്രായമുള്ള കുടുംബശ്രീ അംഗം/കുടുംബശ്രീ കുടുംബാംഗം എന്നിവര്‍ക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് വിദ്യാഭ്യാസ യോഗ്യത. പ്ലസ്ടുക്കാരുടെ അഭാവത്തില്‍  എസ് എസ് എസ് എല്‍സി വിജയിച്ചവരെയും പരിഗണിക്കും. അപേക്ഷകര്‍ പാലക്കാട് ജില്ലയിലെ തമാസക്കാരായിരിക്കണം. പാലക്കാട് ബ്ലോക്ക്, ചിറ്റൂര്‍ ബ്ലോക്കില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് മുന്‍ഗണന ലഭിക്കും. കണക്കും, ബിസിനസ് ആശയങ്ങള്‍ മനസിലാക്കാനുമുള്ള അഭിരുചിഉള്ളവരായിരിക്കണം.  സ്ത്രീകള്‍ക്ക് മുന്‍ഗണന ലഭിക്കും. ബയോഡേറ്റയും, വിദ്യാഭ്യാസ യോഗ്യതയുടെ പകര്‍പ്പും സഹിതമുള്ള അപേക്ഷ ഫെബ്രുവരി 21 ന് വൈകീട്ട് അഞ്ചിനകം പാലക്കാട് സിവില്‍ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്ററുടെ ഓഫീസില്‍ നേരിട്ടോ തപാലിലോ നല്‍കണം. ഫോണ്‍: 0491 2505627.

 

date