Skip to main content
സംസ്ഥാന തദ്ദേശ ദിനാചരണം

സംസ്ഥാന തദ്ദേശ ദിനാചരണം

 

 മികവിന്റെ പുരസ്കാരങ്ങൾ മന്ത്രി എം.ബി രാജേഷ് വിതരണം ചെയ്തു

സംസ്ഥാന തദ്ദേശ ദിനാചരണത്തിന്റെ സമാപന സമ്മേളനത്തിൽ സ്വരാജ് ട്രോഫി, മഹാത്മാ പുരസ്കാരം, മഹാത്മാ അയ്യങ്കാളി പുരസ്കാരം, സ്വരാജ് മാധ്യമ പുരസ്കാരം, ലൈഫ് മിഷൻ പുരസ്കാരം, ശുചിത്വ ഗ്രേഡിങ് പുരസ്കാരം എന്നിവ ലഭിച്ചവർ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിൽ നിന്നും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

സ്വരാജ് ട്രോഫിയിൽ സംസ്ഥാനതലത്തിലെ മികച്ച ജില്ലാ പഞ്ചായത്തായ കൊല്ലം ജില്ലാ പഞ്ചായത്തും രണ്ടാം സ്ഥാനവും നേടിയ കണ്ണൂർ ജില്ലാ പഞ്ചായത്തും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. 50 ലക്ഷം രൂപ, 40 ലക്ഷം രൂപ എന്നീ ക്രമത്തിൽ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും മന്ത്രി സമ്മാനിച്ചു. 

ബ്ലോക്ക് പഞ്ചായത്തുകളിൽ സംസ്ഥാനതലത്തിൽ സ്വരാജ് പുരസ്കാരം നേടിയ നേമം ബ്ലോക്ക് പഞ്ചായത്ത് (തിരുവനന്തപുരം), കൊടകര ബ്ലോക്ക് പഞ്ചായത്ത് (തൃശൂർ), പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് (മലപ്പുറം), ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് (കോട്ടയം) എന്നിവർ പുരസ്കാരം സ്വീകരിച്ചു. ഇവർക്ക് 40 ലക്ഷം രൂപ വീതം അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും സമ്മാനിച്ചു.

ഗ്രാമ പഞ്ചായത്തുകളിൽ ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് (തിരുവനന്തപുരം),  എളവള്ളി ഗ്രാമ പഞ്ചായത്ത് (തൃശൂർ),  മാണിയൂർ ഗ്രാമപഞ്ചായത്ത് (കോഴിക്കോട്) എന്നിവരും ജില്ലാ തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ഗ്രാമപഞ്ചായത്തുകൾക്കും സ്വരാജ്  പുരസ്കാരം സമ്മാനിച്ചു. 

മുനിസിപ്പാലിറ്റികളിൽ സംസ്ഥാനതലത്തിൽ ഗുരുവായൂർ മുനിസിപ്പാലിറ്റി (തൃശൂർ),  മട്ടന്നൂർ മുനിസിപ്പാലിറ്റി (കണ്ണൂർ), കുന്നംകുളം മുനിസിപ്പാലിറ്റി (തൃശൂർ) എന്നിവർക്ക്  യഥാക്രമം 50 ലക്ഷം രൂപ, 40 ലക്ഷം രൂപ, 30 ലക്ഷം രൂപ എന്നീ ക്രമത്തിൽ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും നൽകി. മുനിസിപ്പൽ കോർപ്പറേഷൻ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം കോർപ്പറേഷന് 50 ലക്ഷം രൂപ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും സമ്മാനിച്ചു.

ജില്ലാതല സ്വരാജ് പുരസ്കാരങ്ങൾ ഒന്നും രണ്ടും സ്ഥാനക്രമത്തിൽ

ജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയിട്ടുള്ള ഗ്രാമപഞ്ചായത്തുകൾക്ക് യഥാക്രമം 20 ലക്ഷം രൂപ, 10 ലക്ഷം രൂപ അവാർഡ് തുകയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും സമ്മാനിച്ചു. തിരുവനന്തപുരം- മംഗലപുരം, പുല്ലമ്പാറ. കൊല്ലം- ശാസ്താംകോട്ട, കുന്നത്തൂർ. പത്തനംതിട്ട- അരുവാപ്പുലം, പന്തളം തെക്കേക്കര. ആലപ്പുഴ- കാർത്തികപ്പള്ളി, വീയപുരം. ഇടുക്കി- ഇരട്ടയാർ, ചക്കുപള്ളം.കോട്ടയം- വെളിയന്നൂർ, തിരുവാർപ്പ്.  എറണാകുളം- മാറാടി, പാലക്കുഴ. തൃശൂർ- മുരിയാട്, നെന്മണിക്കര. പാലക്കാട്- വെള്ളിനേഴി, കൊടുവായൂർ.മലപ്പുറം- മാറഞ്ചേരി, എടപ്പാൾ. കോഴിക്കോട്- പെരുമണ്ണ, മരുതോങ്കര. വയനാട്- മീനങ്ങാടി, അമ്പലവയൽ. കണ്ണൂർ- കതിരൂർ, കരിവെള്ളൂർ പെരളം. കാസർഗോഡ്- തൃക്കരിപ്പൂർ, മടിക്കൈ.

ലൈഫ് മിഷൻ പുരസ്കാരം

ലൈഫ് മിഷൻ പുരസ്കാരത്തിൽ ഗ്രാമ പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം നേടിയ ചേർത്തല തെക്ക് ഗ്രാമ പഞ്ചായത്ത് (ആലപ്പുഴ) രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കൊപ്പം ഗ്രാമ പഞ്ചായത്ത് (പാലക്കാട്) എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. നഗരസഭാ തലത്തിൽ ഒന്നാമതായ ആലപ്പുഴ നഗരസഭയും രണ്ടാം സ്ഥാനം നേടിയ തിരുവനന്തപുരം നഗരസഭയും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. 

നഗര തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം നടത്തിയതിനുള്ള മഹാത്മാ അയ്യങ്കാളി പുരസ്കാരത്തിൽ ഷൊർണൂർ മുനിസിപ്പാലിറ്റി (പാലക്കാട്) ഒന്നാം സ്ഥാനവും താനൂർ മുനിസിപ്പാലിറ്റി (മലപ്പുറം) രണ്ടാം സ്ഥാനവും നേടി. മികച്ച മുനിസിപ്പൽ കോർപ്പറേഷനിൽ ഒന്നാം സ്ഥാനം കൊല്ലം മുനിസിപ്പൽ കോർപ്പറേഷന്‍ കരസ്ഥമാക്കി.

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുരസ്കാരം

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സംസ്ഥാന, ജില്ലാ തലങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച പഞ്ചായത്തുകൾക്കുള്ള മഹാത്മാ പുരസ്കാരവും മന്ത്രി സമ്മാനിച്ചു. ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് (തിരുവനന്തപുരം), രണ്ടാമതെത്തിയ ചിറയിൻകീഴ്  ബ്ലോക്ക് പഞ്ചായത്ത് (തിരുവനന്തപുരം) മൂന്നാം സ്ഥാനം നേടിയ നേമം ബ്ലോക്ക് പഞ്ചായത്ത് (തിരുവനന്തപുരം) എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്തുകളിൽ ഒന്നാം സ്ഥാനം നേടിയ എടവക ഗ്രാമപഞ്ചായത്ത് (വയനാട്),  രണ്ടാം സ്ഥാനം നേടിയ കള്ളിക്കാട് (തിരുവനന്തപുരം), മൂന്നാം സ്ഥാനം നേടിയ  പെരുങ്കടവിള  (തിരുവനന്തപുരം) എന്നിവരും പുരസ്കാരം ഏറ്റുവാങ്ങി.

മഹാത്മാ പുരസ്കാരം- മികച്ച ഗ്രാമപഞ്ചായത്ത് (ജില്ലാതലം- ഒന്നും രണ്ടും സ്ഥാനക്രമത്തിൽ)
തിരുവനന്തപുരം- വെള്ളറട, ഒറ്റശേഖരമംഗലം. കൊല്ലം- കുമ്മിൾ, തെന്മല. പത്തനംതിട്ട- ഓമല്ലൂർ, ഏറത്ത്. ആലപ്പുഴ- മുട്ടാർ, നീലംപേരൂർ. കോട്ടയം- രാമപുരം, അകലക്കുന്നം. ഇടുക്കി- ഇടമലക്കുടി, വെള്ളിയാമറ്റം. എറണാകുളം- വടക്കേക്കര, പള്ളിപ്പുറം. തൃശ്ശൂർ- പൂമംഗലം, എളവള്ളി. പാലക്കാട്- തച്ചനാട്ടുകാര, അലനല്ലൂർ. മലപ്പുറം- എടപ്പാൾ, എടപ്പറ്റ. കോഴിക്കോട്- മൂടാടി, മണിയൂർ. വയനാട്- പൊഴുതന, തിരുനെല്ലി. കണ്ണൂർ- ചൊക്ലി, അഞ്ചരക്കണ്ടി. കാസർഗോഡ്- മടിക്കൈ, പനത്തടി.
ട്രൈബൽ പ്ലസ് പദ്ധതിയിൽ സംസ്ഥാനതലത്തിൽ മികച്ച ഗ്രാമ പഞ്ചായത്തെന്ന നേട്ടം കൈവരിച്ച അഗളി ഗ്രാമ പഞ്ചായത്തും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

ശുചിത്വ ഗ്രേഡിങ് പുരസ്കാരം

ശുചിത്വ-മാലിന്യ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ മികവിനാണ് ശുചിത്വ ഗ്രേഡിങ് പുരസ്കാരം നൽകുന്നത്. 

മുനിസിപ്പാലിറ്റി വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ തൃശൂർ ജില്ലയിലെ ഗുരുവായൂർ മുനിസിപ്പാലിറ്റിയും കുന്നംകുളം മുനിസിപ്പാലിറ്റിയും മൂന്നാം സ്ഥാനം നേടിയ ആന്തൂർ മുനിസിപ്പാലിറ്റി കണ്ണൂരും പുരസ്കാരം ഏറ്റുവാങ്ങി.

ഗ്രാമപഞ്ചായത്ത് വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കതിരൂർ ഗ്രാമപഞ്ചായത്ത് കണ്ണൂർ, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് കണ്ണൂർ,  കൊടകര ഗ്രാമപഞ്ചായത്ത് തൃശൂർ എന്നിവരും പുരസ്കാരം സ്വീകരിച്ചു.

 പാലക്കാട് ജില്ലയിലെ അഗളി ഗ്രാമ പഞ്ചായത്ത് ട്രൈബൽ പ്ലസ് പുരസ്കാരവും ഏറ്റുവാങ്ങി.
സമ്പൂർണ മാലിന്യ സംസ്കരണത്തിന് പ്രഖ്യാപിച്ച മാലിന്യ മുക്തം നവകേരളം പുരസ്കാരം കീഴല്ലൂർ, പെരളശ്ശേരി ഗ്രാമപഞ്ചായത്തുകൾ ഏറ്റുവാങ്ങി

date