Post Category
ഗതാഗതം നിരോധിച്ചു
അമ്പാഴക്കോട് കല്ലാംകുഴി മുതുകുറിശ്ശി റോഡില്‍ മുണ്ടകുന്ന് ഭാഗത്ത് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 22 മുതല്‍ 24 വരെ മൂന്ന് ദിവസത്തേക്ക് വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. കാഞ്ഞിരപ്പുഴ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കുംഭാരന്‍കുന്ന് ജങ്ഷനില്‍ നിന്നും ഇടത് തിരിഞ്ഞ് പാണ്ടിപ്പാടം, മുതുകുറിശ്ശി, കല്ലാംകുഴി, തോടുകുഴി വഴി ചിറക്കല്‍പ്പടി - കാഞ്ഞിരപ്പുഴ റോഡില്‍ അമ്പാഴക്കോട് ജങ്ഷനില്‍ പ്രവേശിക്കണം. അമ്പാഴക്കോട് നിന്നും വരുന്ന വാഹനങ്ങള്‍ ഗണപതി മുക്കില്‍ നിന്നും ഇടത് തിരിഞ്ഞ് ചിറക്കല്‍പ്പടി കാഞ്ഞിരപ്പുഴ റോഡില്‍ ( കാഞ്ഞിരം ജങ്ഷനില്‍) പ്രവേശിക്കേണ്ടതാണെന്ന് മണ്ണാര്‍ക്കാട് പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 7594971176.
date
- Log in to post comments