Skip to main content

മരുതറോഡ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒഴിവുകള്‍  

 

മരുതറോഡ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നിഷ്യന്‍, ഫാര്‍മസിസ്റ്റ്, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍  നിയമനം നടത്തുന്നു. പ്രായ പരിധി 25 മുതല്‍ 50 വയസ് വരെ. മരുതറോഡ് ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്കു മുന്‍ഗണന ലഭിക്കും.

ലാബ് ടെക്നിഷ്യന്‍   തസ്തികയിലേക്ക് ഡി എം എല്‍ ടി / ബി എസ് സി എം എല്‍ ടി ആണ് യോഗ്യത.  ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് ഡി ഫാം/ ബി ഫാം ആണ് യോഗ്യത.   ഓരോ ഒഴിവുകള്‍ വീതമാണുള്ളത്. ഇരു തസ്തികകള്‍ക്കും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ഈ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ഫെബ്രുവരി 25 ന് കൂടിക്കാഴ്ച രാവിലെ പത്തിന് ഓഫീസില്‍ നടക്കും.  

 ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് പ്ലസ് ടു ആന്‍ഡ് ഡാറ്റ എന്‍ട്രി കോഴ്‌സ് / ഡി സി എ / പി ജി ഡി സി എ യാണ് യോഗ്യത. ഈ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച  ഫെബ്രുവരി 28 ന് രാവിലെ പത്തിന് ഓഫീസില്‍ നടക്കും.

 

date