Skip to main content

കൂടിക്കാഴ്ച 28 ന്

 

 

പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ( ഗവ. മെഡിക്കല്‍ കോളേജ്) വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലായി ഒഴിവുള്ള ജൂനിയര്‍ റസിഡന്റ്, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, ലേഡീ മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഫെബ്രുവരി 28 ന് രാവിലെ പത്തിന് നടക്കും. എം ബി ബി എസും ഒരു വര്‍ഷത്തെ ടി സി എം സി / കെ എസ് എം സി രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെഡിക്കല്‍ കോളേജ് മെയിന്‍ ബ്ലോക്കില്‍ എത്തിച്ചേരണമെന്ന് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോണ്‍- 0491 2951010, വെബ്സൈറ്റ്- www.gmcpalakkad.in.

date