Post Category
മണപ്പുള്ളിക്കാവ് വേല: മദ്യ നിരോധനം ഏര്‍പ്പെടുത്തി
മണപ്പുള്ളിക്കാവ് വേലയോടനുബന്ധിച്ച് പാലക്കാട് നഗരസഭ പരിധിയിലും കണ്ണാടി, മരുതറോഡ് ഗ്രാമ പഞ്ചായത്തുകളിലും ഫെബ്രുവരി 26-ന് മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടർ മാധവിക്കുട്ടി എം.എസ് ഉത്തരവിട്ടു. രാവിലെ ആറു മണി മുതൽ രാത്രി 10 മണി വരെയാണ് നിരോധനം. ഈ സമയത്ത് നഗരസഭയിലെയും നിശ്ചിത പഞ്ചായത്തുകളിലെയും മദ്യശാലകൾ, ബാറുകൾ, കള്ളുഷാപ്പുകൾ എന്നിവ പ്രവർത്തിക്കാൻ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു.
date
- Log in to post comments