Skip to main content

ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം 22 മുതല്‍

വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ് - കാറ്റഗറി നമ്പര്‍: 603/2024) തസ്തികയിലേക്കുള്ള ഒന്നാംഘട്ട അഭിമുഖം മെയ് 22-ന് ആരംഭിക്കും. മലപ്പുറം സിവില്‍ സ്റ്റേഷനിലെ പി.എസ്.സി ജില്ലാ ഓഫീസിലാണ് അഭിമുഖം. അര്‍ഹരായവര്‍ക്ക്  അറിയിപ്പ് എസ്.എം.എസ് ആയും പ്രൊഫൈല്‍ വഴിയും നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ നിന്നും ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത്,  നിര്‍ദ്ദേശിച്ചിട്ടുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നിശ്ചിത സമയത്ത് അഭിമുഖത്തിന് എത്തണം.

 

date