Skip to main content

നാഷണൽ സർവീസ് സ്‌കീം രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം ഫെബ്രുവരി അഞ്ചിന്

 

നാഷണൽ സർവീസ് സ്‌കീം ഹയർസെക്കൻഡറി വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം ഫെബ്രുവരി അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ മികച്ച പ്രവർത്തനങ്ങൾക്ക് അവാർഡിന് അർഹരായ     സ്‌കൂൾ യൂണിറ്റുകൾക്കും, അധ്യാപകർക്കും വോളൻറിയർമാർക്കുള്ള അവാർഡ് വിതരണവും രജതഭവനങ്ങളുടെ താക്കോൽ വിതരണവും മുഖ്യമന്ത്രി നിർവഹിക്കും. ഫെബ്രുവരി അഞ്ചിന് വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ഡോ. കെ.ടി. ജലീൽ, പ്രൊഫ. സി. രവീന്ദ്രനാഥ്, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.

2017 ഡിസംബർ 16ന് ആരംഭിച്ച രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 150 വീടുകൾ, രണ്ടര ലക്ഷം രക്തദാതാക്കൾ ഉൾക്കൊള്ളുന്ന മെഗാ ഓൺലൈൻ ഡയറക്ടറി, കൃഷിക്കൂട്ടം, ജൈവവൈവിധ്യ ഉദ്യാന നിർമാണം, ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനം, വിദ്യാർഥികളുടെ അക്കാദമിക നിലവാരം വർധിപ്പിക്കാൻ വായനക്കൂട്ടം തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. പ്രളയദുരന്തമുഖത്തും ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീം സജീവ സാന്നിധ്യമായിരുന്നു. 

പി.എൻ.എക്സ്.  282/19

date