Skip to main content

മൃഗസംരക്ഷണ മാതൃകകൾ വിശദീകരിച്ച് ജന്തുക്ഷേമ ബോധവൽക്കരണ സെമിനാർ 

ജന്തുക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനും പരിചരണവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനുമായി ബോധവൽക്കരണ സെമിനാർ നടത്തി. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. 

വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഡോ സുഷമ പ്രഭു, റോഷ്നാഥ് രമേഷ്, ഡോ ശാന്തി ജയലക്ഷ്മി എന്നിവർ ക്ലാസെടുത്തു. മൃഗ സംരക്ഷണ പ്രവർത്തകർക്കും വളർത്തുമൃഗങ്ങളുള്ളവർക്കും സെമിനാർ ഏറെ ഉപകാരപ്രദമായി. മൃഗ സംരക്ഷണ മാതൃകകളും പരിപാലന രീതികളും പകർന്നുനൽകുക വഴി ജന്തുക്ഷേമപ്രവർത്തനങ്ങളിൽ ജനങ്ങളെ കൂടുതൽ ജാഗരൂകരാക്കുക എന്നതും മൃഗസംരക്ഷണ വകുപ്പ് സെമിനാറിലൂടെ ലക്ഷ്യം വെക്കുന്നു. തെരുവ് നായ നിയന്ത്രണ പദ്ധതിയെ കുറിച്ചും  സെമിനാറിൽ വിശദമായി പ്രതിപാദിച്ചു. 

മൃഗസംരക്ഷ വകുപ്പ് ഡെപ്യൂട്ടിഡയറക്ടർ ഡോ സി പി പ്രസാദ് അധ്യക്ഷനായി. ഡോ എം പി ഗിരീഷ് ബാബു, ഡോ മഹമൂദ്, ഡോ കെ വി രമേഷ് കുമാർ, ഡോ വിനോദ്, ഡോ  കെ മുരളീധരൻ എന്നിവർ സംസാരിച്ചു.

 

date