Skip to main content

മഹാപ്രളയത്തിലുംതണലായി റവന്യുവകുപ്പ്

സംസ്ഥാന സര്‍ക്കാരിന്റെആയിരം ദിനഘോഷ പ്രവര്‍ത്തനങ്ങളുടെ ഭാഗമായികഴിഞ്ഞ മാസംവരെജില്ലയില്‍ മാത്രം റവന്യുവകുപ്പ്‌വിതരണംചെയ്തത്16400 പട്ടയങ്ങള്‍. ഡിസംബറില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ 4463 പട്ടയങ്ങളും ആയിരം ദിനാഘോഷ വേളയില്‍തിരൂര്‍സാംസ്‌കാരികസമുച്ചയത്തില്‍ നടന്ന പട്ടയമേളയില്‍ 200 പേര്‍ക്കുമാണ് പുതിയതായി പട്ടയംവിതരണംചെയ്തത്. പട്ടയവിതരണവും പ്രളയ ദുരിതാശ്വാസ തുക വിതരണവുമുള്‍പ്പടെ സമയബന്ധിതതമായി നടപ്പാക്കിയാണ് റവന്യു വകുപ്പ് ആയിരം ദിനങ്ങളില്‍ ശ്രദ്ധേയമായത്.
ജില്ലയിലെവില്ലേജ്ഓഫീസുകള്‍ആധുനികസൗകര്യങ്ങളോടെവില്ലേജ്ഓഫീസ്‌കം റസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്സുകളാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലയില്‍ തുടക്കമായി. ജില്ലയില്‍ അനുവദിച്ച അഞ്ച് വില്ലേജുകളില്‍ ഏറനാട് താലൂക്കിലെ വെറ്റിലപ്പാറയിലെയും കീഴുപറമ്പിലേയും വില്ലേജ് ഓഫീസ്‌കം റസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്‌സുകളുടെ ഉദ്ഘാടനം റവന്യു-ഭവന വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഫെബ്രുവരി 20 ന് നിര്‍വ്വഹിച്ചു. ഇതോടെജില്ലയിലെഒന്നാമത്തെ വില്ലേജ്ഓഫീസ്‌കം റസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്‌സായി വെറ്റിലപ്പാറയും രണ്ടാമത്തെതായി കീഴുപറമ്പ് വില്ലേജ് ഓഫീസും ചരിത്രത്തില്‍ ഇടം നേടി.
ജില്ലയില്‍ പ്രളയത്തെത്തുടര്‍ന്ന് ഭാഗികമായി നാശനഷ്ടംസംഭവിച്ച 4819 വീടുകളുടെ അപേക്ഷകര്‍ക്ക് 12,83,95000 രൂപയാണ് ധനസഹായമായി നല്‍കിയത്. പൂര്‍ണമായി നാശനഷ്ടംസംഭവിച്ച 268 വീടുകള്‍ക്ക് 3,23,47050 രൂപയും നല്‍കിക്കഴിഞ്ഞു. പ്രളയ ദുരിതാശ്വാസമായി അനുവദിച്ച 10000 രൂപയുടെസഹായം 39970 പേര്‍ക്കാണ് ജില്ലയില്‍ നല്‍കിയത്. കൃഷി നാശം നേരിട്ട 32294 കര്‍ഷകര്‍ക്ക് 85397875 രൂപ ധനസഹായം നല്‍കി. പ്രളയത്തില്‍ജീവഹാനി നേരിട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള നാല് ലക്ഷം രൂപയുടെ ധനസഹായം 43 പേര്‍ക്കായി 172 ലക്ഷംരൂപയാണ്ജില്ലയില്‍ നല്‍കിയത്. കൂടാതെമുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയില്‍ നിന്നായി 16601 ഗുണഭോക്താക്കള്‍ക്കായി 250599138 രൂപയും ധന സഹായം നല്‍കി. ഓഖി ദുരന്തത്തില്‍പ്പെട്ടവര്‍ക്കായി 3245000 രൂപയും നിപ്പ ബാധിതര്‍ക്കായി 1500000 രൂപയുമാണ് സഹായധനമായി ആയിരം ദിനത്തിനിടെ സര്‍ക്കാര്‍ നല്‍കിയത്.

 

date