Skip to main content

സരസ്‌ മേള  പോസ്റ്റര്‍ പ്രകാശനം ചെയ്‌തു

ദേശീയ സരസ്‌ മേള 2019-ന്റെ പോസ്റ്റര്‍ പ്രകാശനം ട്രാന്‍സ്‌ജെന്‍ഡര്‍ ആക്‌ടിവിസ്റ്റും അഭിനേത്രിയുമായ ശീതള്‍ ശ്യാം നിര്‍വഹിച്ചു. കുടുംബശ്രീ തൃശൂര്‍ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച്‌ 28 നാണ്‌ സരസ്‌ മേള തുടങ്ങുന്നത്‌. കുന്നംകുളം നഗരസഭ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ സെക്രട്ടറിയും സരസ്‌ സംഘാടക സമിതി കണ്‍വീനറുമായ കെ കെ മനോജ്‌, ജില്ലാ പ്രോഗ്രാം മാനേജര്‍ ആരതി അരവിന്ദ്‌, ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍ ലക്ഷ്‌മണന്‍, ട്രാന്‍സ്‌ജെന്‍ഡര്‍ കലാകാരി ദീപ്‌തി കല്യാണി, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 

date