Skip to main content

ശമ്പളവും പെൻഷനും മുടങ്ങിയിട്ടില്ല: ഭവനനിർമാണ ബോർഡ്

കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ ശമ്പളവും പെൻഷനും  മുടങ്ങുന്നു എന്ന പ്രചാരണം തെറ്റിദ്ധാരണാജനകവും ബോർഡിനെ അപകീർത്തിപ്പെടുത്താനുമുള്ള ഉദ്ദേശ്യത്തോടുകൂടിയുമാണെന്ന്  ഭവന നിർമാണ ബോർഡ് അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും ബോർഡിൽ ശമ്പളവും പെൻഷനും മുടങ്ങാതെ നൽകുന്നുണ്ട്. വിരമിച്ച ജീവനക്കാരുടെ  പെൻഷൻ  ആനുകൂല്യങ്ങൾ ഘട്ടം ഘട്ടമായി നൽകി വരികയാണ്. മുഴുവൻ ആനുകൂല്യങ്ങളും എത്രയും പെട്ടെന്ന് നൽകുവാനുള്ള ശ്രമങ്ങൾ  ബോർഡ് നടത്തുന്നുണ്ട്.  ഇതിന്റെ ഭാഗമായി സർക്കാരിൽ നിന്നും ലഭിക്കാനുള്ള തുക ലഭ്യമാക്കുന്നതിനായി ചർച്ച നടത്തി തുടർപ്രവർത്തനങ്ങൾ നടത്തി വരുന്നു. ബോർഡിന്റെ പ്രവർത്തനമികവിന്റെ  അടിസ്ഥാനത്തിലാണ് ഐ.എസ്.ഒ  സർട്ടിഫിക്കേഷൻ ലഭിച്ചത്. 2019 ജൂണിൽ മുഖ്യമന്ത്രി സോഫ്റ്റ് ലോഞ്ചിംഗ്  നടത്തിയ ബോർഡിന്റെ സ്വപ്നപദ്ധതിയായ  കൊച്ചി മറൈൻഡ്രൈവിലെ ഇന്റർനാഷണൽ എക്‌സിബിഷൻ സിറ്റി പദ്ധതി പരിസ്ഥിതിയെ സംരക്ഷിച്ചും സർക്കാർ മാനദണ്ഡങ്ങൾക്ക് വിധേയമായും നടപ്പിലാക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിച്ചുവരുന്നു. കൂടാതെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന നിരവധി പദ്ധതികൾ, കിഫ്ബി മുഖേനെ നടപ്പിലാക്കുന്ന പദ്ധതികൾ, കൺസൾട്ടൻസി വർക്കുകൾ  എന്നിവകളിലൂടെ  ബോർഡ്  പുനരുദ്ധാരണത്തിന്റെ പാതയിലാണ്. സ്വാർത്ഥതാത്പര്യത്തിനായി സർക്കാരിനും ബോർഡിനുമെതിരെ നടത്തുന്ന ദുഷ്പ്രചാരണങ്ങളും പ്രവർത്തനങ്ങളും യാഥാർഥ്യത്തിനു വിരുദ്ധമാണെന്നും ബോർഡ് അറിയിച്ചു.
പി.എൻ.എക്‌സ്.3295/19

date