Skip to main content

സ്വകാര്യ ബസ് സമരം പിൻവലിച്ചു

സ്വകാര്യ ബസ് സമരം പിൻവലിച്ചു

കാക്കനാട്: സ്വകാര്യബസ്സുടമകൾ സെപ്റ്റംബർ 20 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ബസ്സുടമകളും തൊഴിലാളി പ്രതിനിധികളുമായി ജില്ലാ കളക്ടർ എസ്.സുഹാസ് നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് തീരുമാനം. വൈറ്റിലയില്‍ ബസുകളുടെ ഗതാഗതക്രമീകരണം, സ്വകാര്യ ബസുകളുടെ സമയത്ത് കെ.എസ്.ആര്‍.ടി.സി ബസുകളുടെ സര്‍വീസ് എന്നിവയില്‍  പ്രതിഷേധിച്ചാണ് ബസുടമകള്‍ പണിമുടക്കിന് നോട്ടീസ് നല്‍കിയിരുന്നത്. 

പൊതുജനങ്ങൾക്കും  വിദ്യാർത്ഥികൾക്കും ബുദ്ധിമുട്ടാകുമെന്നതിനാൽ പണിമുടക്കിൽനിന്നു പിന്തിരിയാൻ ജില്ലാ കളക്ടർ സ്വകാര്യ ബസ്സുടമകളോടും തൊഴിലാളികളോടും ആവശ്യപ്പെട്ടു.  വൈറ്റിലയിലെ ഗതാഗതക്കുരുക്കിന്  പരിഹാരം കാണാനുള്ള വിവിധ മാർഗ്ഗങ്ങൾ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ജി. പൂങ്കുഴലി, എസിപി ഫ്രാൻസിസ് ഷെൽബി, ആർടിഒ കെ. മനോജ് കുമാർ തുടങ്ങിയവരുമായി അദ്ദേഹം ചർച്ച ചെയ്തു.  

വൈറ്റില അണ്ടർ പാസിലൂടെ ബസ്സുകൾ കടത്തിവിടുകയും ചെറുവാഹനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്യുക,  ബൈപ്പാസിനു പടിഞ്ഞാറു ഭാഗത്തെ സർവ്വീസ് റോഡിലെ തടസ്സങ്ങൾ നീക്കി ഗതാഗത യോഗ്യമാക്കുക എന്നീ സാധ്യതകളാണ് പരിശോധിച്ചത്.  സർവ്വീസ് റോഡിലെ തടസ്സം നീക്കാൻ നാഷണൽ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.  അണ്ടർപാസിലൂടെ ബസ്സുകൾ കടത്തിവിടുന്നതിന്റെ ആവശ്യകത  ഡിസിപിയുമായും ചർച്ച ചെയ്തു.  ഇതു പ്രകാരം  ഒരാഴ്ചക്കകം ആ  റോഡ് ഗതാഗതയോഗ്യമാക്കാൻ കൊച്ചി കോർപ്പറേഷൻ അധികൃതരോടും പൊതുമരാമത്ത് വകുപ്പിനോടും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

date