Skip to main content

ഉപതിരഞ്ഞെടുപ്പ്; ബൂത്തുകളിലെ  ഉയര്‍ന്ന പോളിംഗ് 83.78 ശതമാനം

   
 പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ബൂത്തുകളിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് 83.78 ശതമാനം. വെള്ളാനി ഗവണ്‍മെന്‍റ് എല്‍.പി സ്കൂളിലെ 60-ാം നമ്പര്‍ ബൂത്തിലും വിളക്കുമാടം ഗവണ്‍മെന്‍റ് എല്‍.പി സ്കൂളിലെ 147-ാം നമ്പര്‍ ബൂത്തിലുമാണ് ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്.

വെള്ളാനി സ്കൂളില്‍ ആകെയുള്ള 339 വോട്ടര്‍മാരില്‍ 284 പേരും വിളക്കുമാടം സ്കൂളിലെ 783 വോട്ടര്‍മാരില്‍ 656 പേരും വോട്ടു ചെയ്തു. മേലുകാവ് ചര്‍ച്ച് മിഷന്‍ സൊസൈറ്റി എല്‍.പി സ്കൂളിലെ 42-ാം നമ്പര്‍ ബൂത്താണ് പോളിംഗ് ശതമാനത്തില്‍ പിന്നില്‍. ഇവിടുത്തെ 931 വോട്ടര്‍മാരില്‍ 583 പേരാണ് വോട്ടു ചെയ്തത്. 62.62 ആണ് പോളിംഗ് ശതമാനം.

പാലാ മണ്ഡലത്തില്‍ ആകെ വോട്ടു ചെയ്ത 127939 പേരില്‍ 103696 പേര്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ കാര്‍ഡാണ്. 24243 പേര്‍ മറ്റു രേഖകള്‍ ഉപയോഗിച്ചു. 125 പേര്‍ വോട്ടു ചെയ്യാന്‍ സഹായികളുടെ സേവനം തേടി. തിരഞ്ഞെടുപ്പ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റുമായി മൂന്നു പേര്‍ വോട്ടു ചെയ്തു.  വോട്ടിംഗ് വേളയില്‍ ആകെ 179 വോട്ടിംഗ് യന്ത്രങ്ങളും 180 വിവിപാറ്റ് യന്ത്രങ്ങളും ഉപയോഗിച്ചു.

date