Post Category
സൗജന്യ ഹൃദയ പരിശോധന
ആലപ്പുഴ: രാജ്യാന്തര ഹൃദയ ദിനത്തോട് അനുബന്ധിച്ച്.ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷൻ, ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ, അത്‌ലറ്റിക്കോ ഡി ആലപ്പി, ലയൺസ് ആലപ്പി സെൻട്രൽ കമ്മറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക ഹൃദയ ദിനമായ 29 ന് ആലപ്പുഴ ഐ.എം.എ.ഹാളിൽ രാവിലെ 10 മുതൽ സൗജന്യ ഹൃദയാരോഗ്യ പരിശോധനയും, ടെസ്റ്റുകളും സൗജന്യമായി ചെയ്യും. ഈ രംഗത്തെ വിദഗ്ധർ പങ്കെടുക്കും. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പ്രവേശനം: ഹൃദയ ദിനത്തോട് അനുബന്ധിച്ച് രാവിലെ എഴിന് കൂട്ട നടത്തവും സംഘടിപ്പിക്കും.കൂടുതൽ വിവരത്തിന് 8891010637 എന്ന നമ്പറിൽ വിളിക്കുക.
.
date
- Log in to post comments