Post Category
ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി: ബോധവല്‍ക്കരണ ശില്‍പശാല നടത്തി
ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിയെക്കുറിച്ച് കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കായി ഏകദിന ബോധവല്‍ക്കരണ ശില്‍പശാല നടത്തി. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നേരിടേണ്ടിവരുന്ന വിവേചനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അവസാനിപ്പിക്കുന്നതിനും സേവനങ്ങളും അവകാശങ്ങളും ഉറപ്പുവരുത്തുന്നതിനും ഉദ്യോഗസ്ഥ തലത്തില്‍ ബോധവല്‍ക്കരണം നല്‍കുക എന്ന ലക്ഷ്യത്തെടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്.
താവക്കര പാര്‍ക്കന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി പി നാരായണന്‍, ജൂനിയര്‍ സൂപ്രണ്ട് പി കെ നാസര്‍, ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം വി പ്രജീഷ്, ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധി സന്ധ്യ ബാസ്റ്റി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുത്തു.
date
- Log in to post comments