Post Category
റവന്യൂ ജീവനക്കാർക്കുള്ള സർവേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
സർവേയും ഭൂരേഖയും വകുപ്പ് 2019 ജനുവരി, ഫെബ്രുവരി, മാർച്ച്, ജൂൺ, ജൂലായ് മാസങ്ങളിൽ തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് കേന്ദ്രങ്ങളിൽ റവന്യൂ ജീവനക്കാർക്കായി നടത്തിയ ഹയർ സർവേ, ചെയിൻ സർവേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവേ ഡയറക്ടറേറ്റിലും വകുപ്പിന്റെ വെബ്സൈറ്റായ www.dslr.kerala.gov.in ലും ലഭിക്കും.
പി.എൻ.എക്സ്.3683/19
date
- Log in to post comments