Skip to main content

ഉപതിരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക ഇന്ന്

     ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അകലക്കുന്നം, വിജയപുരം ഗ്രാമപഞ്ചായത്തുകളിലേയും  വൈക്കം മുനിസിപ്പിലിറ്റിയിലേയും കരട് വോട്ടര്‍ പട്ടിക  ഇന്ന് (ഒക്ടോബര്‍ 16) പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍  ചര്‍ച്ച ചെയ്യുന്നതിന് ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എന്‍. ആര്‍ വൃന്ദാദേവിയുടെ അധ്യക്ഷതയില്‍  കളക്ട്രേറ്റില്‍ യോഗം ചേര്‍ന്നു.

      2019 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് തികഞ്ഞവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുക. അതത് തദ്ദേശ സ്ഥാപനത്തിലും വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലും  പട്ടിക പ്രസിദ്ധീകരിക്കണമെന്ന് ഡെപ്യൂട്ടി കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.  പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും അപേക്ഷകളും  30നകം നല്‍കണം.  അന്തിമ വോട്ടര്‍ പട്ടിക നവംബര്‍ 13ന് പ്രസിദ്ധീകരിക്കും.

date