Skip to main content
കേരള പോലീസ് നടത്തുന്ന കുഞ്ഞേ നിനക്കായി ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍ പോലീസ് സൂപ്രണ്ട് ടി നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു. •

കുഞ്ഞേ നിനക്കായ്' ജില്ലയില്‍ തുടങ്ങി

കുട്ടികള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ സമൂഹത്തെ ബോധവത്ക്കരിക്കാനും,  കുട്ടികളെ ലൈംഗിക ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ആവിഷ്‌കരിച്ച പോക്‌സോ നിയമത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്താനുമായി കേരള പോലീസ് ആവിഷ്‌കരിച്ചു നടത്തുന്ന മൂന്നു ദിവസത്തെ കര്‍മ്മ പരിപാടിയായ 'കുഞ്ഞേ നിനക്കായ്' ജില്ലയില്‍ തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇടുക്കി ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍  നിര്‍വഹിച്ചു. കുട്ടികള്‍ക്ക് ശോഭനമായ സുരക്ഷിതമായ ജീവിത സാഹചര്യം ഒരുക്കാന്‍ ഉദ്ദേശിച്ചാണ് പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ഇടുക്കി ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും മൂന്ന് ദിവസങ്ങള്‍ കൊണ്ട് കുഞ്ഞേ നിനക്കായി എന്ന പദ്ധതി പൂര്‍ത്തിയാക്കും. സഞ്ചരിക്കുന്ന മിനി വാനില്‍ തയ്യാറാക്കിയ സ്‌ക്രീനില്‍ പോക്‌സോ നിയമത്തെക്കുറിച്ചുള്ള അവതരണവും ചാക്യാര്‍കൂത്തും കുഞ്ഞേ നിനക്കായി എന്ന പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കും.  രക്ഷിതാക്കള്‍,  അധ്യാപകര്‍,  നിയമപാലകര്‍, മാധ്യമപ്രവര്‍ത്തകര്‍,  സന്നദ്ധ സംഘടനകള്‍,  ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ എന്നിങ്ങനെ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ  ചേര്‍ത്താണ് പദ്ധതി നടപ്പാക്കുക.

 

date