സായുധസേനാ പതാക ദിനാചരണം: പതാകയുടെ ആദ്യവില്പന ഗവർണർ നിർവഹിച്ചു
സായുധസേനാ പതാക ദിനത്തോടനുബന്ധിച്ചുളള സായുധസേനാപതാക വിൽപനോദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിർവഹിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ എൻ.സി.സി കേഡറ്റുകൾ പതാക ഗവർണർക്ക് കൈമാറി. ഡിസംബർ ഏഴിന് രാജ്യമെമ്പാടും സായുധസേനാ പതാകദിനം ആചരിക്കും.
സൈനിക ക്ഷേമ വകുപ്പ് സെക്രട്ടറി പി.വേണുഗോപാൽ, എൻ.സി.സി അഡീഷണൽ ഡയറക്ടർ ജനറൽ മേജർ ജനറൽ ബി.ജി.ഗിൽഗഞ്ചി, എയർ വൈസ് മാർഷൽ പി.ഇ.പദംഗെ, ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ യു.വി.ജോസ്, സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അരുൺ സി.ജി, ഗ്രൂപ്പ് ക്യാപ്റ്റൻ ഗിരീഷ്, ക്യാപ്റ്റൻ എസ്.സനൂജ്, ദൂരദർശൻ സി.സി.ജി.ആർ.കൃഷ്ണദാസ്, സൈനിക ക്ഷേമ വകുപ്പ് ഡയറക്ടർ ഇൻ ചാർജ്ജ് എ.കിഷൻ, അസിസ്റ്റന്റ് ഡയറക്ടർ സതീന്ദ്രൻ, വേണുഗോപാലൻ നായർ .വി, രാജേഷ് സി.എസ്, കേഡറ്റുകളായ രഞ്ജന ആർ.ആർ, ജിബിൻ ജോൺസൺ, അനന്തു.എം.എം, അഞ്ജന.ജെ.എസ്, സുധീഷ് മോൻ എൻ, ശാബവി സിംഗ് തുടങ്ങിയവർ സംബന്ധിച്ചു.
പി.എൻ.എക്സ്.4368/19
- Log in to post comments