Skip to main content

കെൽട്രോണിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. വെബ് ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്‌ജെറ്റ് ടെക്‌നോളജീസ്, ഡിജിറ്റൽ മീഡിയ ഡിസൈൻ ആൻഡ് ആനിമേഷൻ ഫിലിം മേക്കിംഗ്, ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ, റീറ്റെയിൽ ആൻഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്കും അഡ്മിഷൻ ആരംഭിച്ചു. ഫോൺ: 9188665545.
കൺസ്ട്രക്ഷൻ സെക്ടറുകളിൽ എം.ഇ.പി, എച്ച്.വി.എ.സി, ഇലക്ട്രിക്കൽ ഡിസൈനിംഗ് തുടങ്ങിയ മേഖലയിൽ മൂന്ന് മാസം ദൈർഘ്യമുള്ള വിവിധ അഡ്വാൻസ്ഡ് സ്‌കിൽ ഡെവലപ്‌മെന്റ് സർട്ടിഫിക്കേഷൻ കോഴ്‌സുകളിലേക്കും അപേക്ഷിക്കണം. ബിടെക്/ഡിപ്ലോമ പാസായവർക്കും പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും ഈ പ്രോഗ്രാമിൽ പങ്കെടുക്കാം. അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷാഫോറം ലഭിക്കുന്നതിനും മറ്റു വിശദവിവരങ്ങൾക്കും കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഹെൽപ് ലൈൻ: 7594041188, വെബ്‌സൈറ്റ്: ksg.keltron.in.   
പി.എൻ.എക്‌സ്.4510/19

date