Skip to main content

തൊഴില്‍ വാര്‍ത്ത

1. പട്ടികജാതി വികസന വകുപ്പിനു കീഴില്‍ എറണാകുളം ജില്ലയിൽ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ മേട്രണ്‍-കം-റസിഡന്റ് ട്യൂട്ടര്‍മാരുടെ ഒഴിവുണ്ട്. ബിരുദവും, ബി.എഡും ഉളള പട്ടികജാതിയില്‍പ്പെട്ട ഉദ്യോഗാര്‍ഥികൾക്ക് അപേക്ഷിക്കാം.
ശാസ്ത്ര വിഷയങ്ങളില്‍ ബിരുദം ഉളളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം ഹോണറേറിയം 12,000 രൂപ.  അപേക്ഷകർ ഡിസംബര്‍ 16-ന് രാവിലെ 10.30 ന് കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം. പ്രായപരിധി 2019 ജനുവരി ഒന്നിന് 40 വയസ് അധികരിക്കരുത്. പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസ്, ഫോണ്‍ 0484- 2422256, ആലുവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെടാം.

2. കേന്ദ്ര സര്‍ക്കാറിന്റെ ഷിപ്പിംഗ് മന്ത്രാലയം പരീക്ഷണ അടിസ്ഥാനത്തില്‍  നടപ്പിലാക്കുന്ന സാഗര്‍മാല പദ്ധതിയില്‍ അസ്റ്റിന്റ് കാറ്ററിംഗ് മാനേജര്‍ കോഴ്‌സ് സംഘടിപ്പിക്കുന്നു. പൂര്‍ണ്ണമായും സൗജന്യമായി നടപ്പിലാക്കുന്ന കോഴ്‌സിലെ ഒഴിവുള്ള 15 സീറ്റുകളിലേക്ക് എറണാകുളം, കോഴിക്കോട് ജില്ലകളിലെ തീരദേശ മേഖലയില്‍ താമസിക്കുന്ന 18നും 30നും ഇടയില്‍ പ്രായമുള്ള യുവതീ, യുവാക്കൾക്ക് അപേക്ഷിക്കാം.  പ്ലസ്ടു ആണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്  ഫോണ്‍ 9020643160, 9746938700.

3 . സംസ്ഥാന വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരള ക്ലെയ്‌സ് ആൻഡ് സിറാമിക് പ്രോഡക്ട്‌സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ എൻജിനീയർ തസ്തികയിലേക്ക് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദമാണ് യോഗ്യത. പ്രമുഖ സ്ഥാപനത്തിൽ എർത്ത് മൂവിംഗ് അല്ലെങ്കിൽ കയർ ഡിഫൈബറിംഗ്‌ അല്ലെങ്കിൽ കോക്കനട്ട് പ്രോസസിംഗ് ഉപകരണങ്ങൾ പരിപാലനം ചെയ്തിട്ടുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. ശമ്പളം 14620- 25280 രൂപ.
പേഴ്‌സണൽ മാനേജർ തസ്തികയിൽ എൽ.എൽ.ബി വിത്ത് ലേബർ ലോ അല്ലെങ്കിൽ എം.എസ്.ഡബ്ല്യു അല്ലെങ്കിൽ എം.ബി.എ എച്ച്.ആർ ആണ് യോഗ്യത. പേഴ്‌സണൽ അല്ലെങ്കിൽ അഡ്മിനിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെന്റിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം.
ഫിനാൻസ് മാനേജർ തസ്തികയിലേക്ക് അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദവും സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ 15 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. 
അക്കൗണ്ട് ഓഡിറ്റും ജി.എസ്.ടി, ആദായ നികുതി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം ഉണ്ടാകണം. കമ്പനി ആക്ട്, അക്കൗണ്ടിംഗ് മാനദണ്ഡങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്ര - സംസ്ഥാന സർക്കാർ നിയമങ്ങൾ, ചട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ അറിവ് വേണം. കമ്പ്യൂട്ടറിലുള്ള പ്രവൃത്തി പരിജ്ഞാനം അഭികാമ്യം. പ്രായം 56  വയസ്സിൽ കുറയരുത്. 
മെക്കാനിക്കൽ എൻജിനീയർ, പേഴ്‌സണൽ മാനേജർ തസ്തികയിലേക്കുള്ള അപേക്ഷകർക്ക് ഡിസംബർ ഒന്നിന് 40 വയസ്സ് അധികരിക്കരുത്. എസ്.സി,എസ്.ടി,ഒ.ബി.സി വിഭാഗത്തിലുള്ളവർക്ക് സാധാരണ നിലയിലുള്ള വയസ്സിളവ് ലഭിക്കും.അർഹരായ അപേക്ഷകർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ഡിസംബർ 31നകം ലഭിക്കണം. അപേക്ഷ അയക്കേണ്ട വിലാസം : മാനേജിംഗ് ഡയറക്ടർ, കേരള ക്ലെയ്‌സ് ആൻഡ് സിറാമിക് പ്രോഡക്ട്‌സ് ലിമിറ്റഡ്, ക്ലെ ഹൗസ്, പാപ്പിനിശ്ശേരി. പി.ഒ – 670561, കണ്ണൂർ ജില്ല.

4. കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ഒരു  അംഗത്തിന്റെ ഒഴിവിലേക്ക്‌ ഊർജ്ജവകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ നിയമ പരിജ്ഞാനവും, ജില്ലാ ജഡ്ജിയായോ ഹൈക്കോടതി ജഡ്ജിയായോ നിയമിക്കപ്പെടാൻ യോഗ്യതയുള്ളതോ അല്ലെങ്കിൽ ജുഡീഷ്യൽ ഓഫീസർ പദവിയിലുള്ളതോ ഉണ്ടായിരുന്നതോ ആയ വ്യക്തി ആയിരിക്കണം.
അഞ്ച് വർഷമാണ് കാലാവധി. പ്രതിമാസ ശമ്പളം 1,82,200 രൂപയും ചട്ടപ്രകാരമുള്ള മറ്റ് അലവൻസുകളും ലഭിക്കും. അപേക്ഷ നിശ്ചിത പ്രഫോർമയിൽ അനുബന്ധരേഖകൾ സഹിതം 26ന് വൈകിട്ട് അഞ്ചിനകം സെക്രട്ടറി, ഊർജ്ജ(എ)വകുപ്പ്, കേരള സർക്കാർ, ഗവൺമെന്റ് സെക്രട്ടറിയേറ്റ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ രജിസ്റ്റേർഡ് തപാലിൽ അയക്കണം. വിജ്ഞാപനം സംബന്ധിച്ച വിശദാംശങ്ങൾ www.kerala.gov.in, www.kseb.in, www.erckerala.org   എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.

5. ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിൽ തമിഴ്, കന്നട ഭാഷകളിൽ പ്രാവീണ്യമുള്ളവരുടെ റിപ്പോർട്ടർ, സബ് എഡിറ്റർ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തമിഴ്, കന്നട മാധ്യമങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന വാർത്താക്കുറിപ്പുകൾ തയാറാക്കുന്നതിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.പ്രീഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു ആണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. മാധ്യമങ്ങളിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന നൽകും.അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പാനലിലേക്ക് യോഗ്യരായവരെ തിരഞ്ഞെടുക്കുക. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതമുള്ള അപേക്ഷ ഡിസംബർ 15നകം ഡയറക്ടർ, ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ്, ഗവ: സെക്രട്ടേറിയറ്റ്, സൗത്ത് ബ്ളോക്ക്, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷാ കവറിന് പുറത്ത് ‘ഇതരഭാഷാ റിപ്പോർട്ടർ/ സബ് എഡിറ്റർ പാനൽ അപേക്ഷ’ എന്ന് രേഖപ്പെടുത്തിയിരിക്കണം.

6. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രസ്സിൽ പ്രിന്റർ തസ്തികയിൽ ഒരു ഒഴിവുണ്ട്. എസ്.എസ്.എൽ.സി പാസായിരിക്കണം. മെഷീൻ വർക്കിൽ കെ.ജി.ടി.ഇ അല്ലെങ്കിൽ എം.സി.ടി.ഇ പാസായിരിക്കണം. ആഫ്റ്റർ കെയർ ഹോമിൽ നിന്ന് പ്രിന്റിംഗ് മെഷീൻ വർക്കിംഗ് സർട്ടിഫിക്കറ്റ് ഉണ്ടാവണം. ഉദ്യോഗാർത്ഥികൾ 20ന് രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ കൂടിക്കാഴ്ചയ്‌ക്കെത്തണം.

7. തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിൽ ഗ്രാജുവേറ്റ് അപ്രന്റിസ് ട്രെയിനി ലൈബ്രറി വിഭാഗത്തിൽ ഒരു ഒഴിവുണ്ട്. 17ന് രാവിലെ 11ന് സി.ഡി.സിയിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. അംഗീകൃത സർവകലാശാലയിൽ നിന്നും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ നേടിയ ബിരുദമാണ് യോഗ്യത.പ്രതിമാസം 7,500 രൂപ സ്റ്റൈപ്പന്റായി ലഭിക്കും. 

8. റീജിയണൽ ക്യാൻസർ സെന്ററിൽ ലാബ് ടെക്‌നിഷ്യൻ തസ്തികയിൽ കരാർ നിയമനത്തിന് 30ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. ബി.എസ്.സി എംഎൽടി അല്ലെങ്കിൽ മെഡിക്കൽ ലബോറട്ടറി ടെക്നോളജി കോഴ്സിൽ ഡിപ്ലോമ പാസായിരിക്കണം. ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം.. പ്രായം 1 - 1 - 2019 ൽ 40 വയസ് കവിയരുത്. അഭിമുഖം 30 ന് 10 മണിക്ക്  കോൺഫറൻസ് ഹാൾ , ബ്ലോക്ക് എ, റീജിയണൽ കാൻസർ സെന്ററിൽ നടക്കും. വിശദവിവരങ്ങൾ www.rcctvm.gov.in ൽ ലഭിക്കും.

date