Skip to main content

നെടുങ്കണ്ടം കസ്റ്റഡി മരണം; കമ്മീഷന്‍ സിറ്റംഗ് 16,18, 19 തീയതികളില്‍

അറിയിപ്പുകള്‍

'തേനീച്ചക്കൃഷി' കര്‍ഷകര്‍ക്കായി ദ്വിദിന പരിശീലനക്ലാസ്സ്

കൊച്ചി: കൃഷി വകുപ്പിന്റെ എറണാകുളം, തൃശൂര്‍ ജില്ലകളുടെ പരിശീലനകേന്ദ്രമായ ആര്‍.എ.റ്റി.റ്റി.സി. നെട്ടൂര്‍ ല്‍ 14, 15 തീയതികളിലായി 'തേനീച്ചക്കൃഷി' എന്ന വിഷയത്തില്‍ കര്‍ഷകര്‍ക്കായി ദ്വിദിന പരിശീലനക്ലാസ്സ് സംഘടിപ്പിച്ചിരിക്കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് മാത്രം പ്രവേശനം. ഫോണ്‍ 0484 2703094.

നെടുങ്കണ്ടം കസ്റ്റഡി മരണം; കമ്മീഷന്‍ സിറ്റംഗ് 16,18, 19 തീയതികളില്‍

കൊച്ചി: നെടുങ്കണ്ടം പോലീസ് കസ്റ്റഡി മരണകാരണത്തെ കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് നാരായണകുറുപ്പ് കമ്മീഷന്റെ സിറ്റിങ്ങ് ഡിസംബര്‍ 16, 18, 19 തീയതികളില്‍ കമ്മീഷന്റെ എറണാകുളം ഓഫീസില്‍ നടത്തുന്നു. അന്നേ ദിവസം സാക്ഷി വിസ്താരം നടത്തുന്നതാണ്. സാക്ഷികളെ  എതിര്‍ വിസ്താരം നടത്തുന്നതിന് താത്പര്യമുളള എതിര്‍കക്ഷികള്‍ അന്നേദിവസം രാവിലെ 10.30 ന് ഓഫീസില്‍ എത്തിച്ചേര്‍ന്ന് വിചാരണയില്‍ പങ്കെടുക്കണമെന്ന് മെമ്പര്‍ സെക്രട്ടറി-ജുഡീഷ്യല്‍ അറിയിച്ചു.

കെല്‍ട്രോണ്‍; സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍, കണ്‍സ്ട്രക്ഷന്‍ സെക്ടറുകളില്‍ എം.ഇ.പി, എച്ച്.വി.എ.സി, ഇലക്ട്രിക്കല്‍ ഡിസൈനിംഗ് തുടങ്ങിയ മേഖലയില്‍ ഒന്നു മുതല്‍ മൂന്ന് മാസം ദൈര്‍ഘ്യമുളള വിവിധ അഡ്വാന്‍സ്ഡ് സ്‌കില്‍ ഡവലപ്‌മെന്റ് സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ബി.ടെക്/ഡിപ്ലോമ പാസായവര്‍ക്കും പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പ്രോഗ്രാമില്‍ പങ്കെടുക്കാം. അഡ്മിഷന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ര്‍ഥികള്‍ അപേക്ഷാ ഫോം ലഭിക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും കെല്‍ട്രോണ്‍ നോളജ് സെന്റര്‍, വഴുതക്കാട് നേരിട്ടോ 7594041188 നമ്പരിലോ ബന്ധപ്പെടാം.

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ ഫീല്‍ഡ് തല പരിശോധനകള്‍ക്കും ഓഫീസ് ആവശ്യത്തിലേക്കുമായി ബന്ധപ്പെട്ട യാത്രകള്‍ക്ക് രണ്ട് എ.സി കാര്‍ ഡ്രൈവര്‍മാര്‍ സഹിതം വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുളള  വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ 24-ന് വൈകിട്ട് മൂന്നു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-24222

date