Skip to main content

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ  കെല്‍ട്രോണിന്റെ  അടൂരുളള  നോളജ്  സെന്ററില്‍  വിവിധതൊഴിലധിഷ്ഠിത കോഴ്സുകളുടെ  പുതിയ ബാച്ചിലേക്ക്  അപേക്ഷിക്കാം.  കേരള സര്‍ക്കാര്‍  അംഗീകരിച്ച ഡിപ്ലോമ ഇന്‍  കമ്പ്യൂട്ടര്‍  ആപ്ലിക്കേഷന്‍  (ഡി.സി.എ ആറു മാസം),  വേഡ് പ്രോസസിംഗ്  & ഡേറ്റാ എന്‍ട്രി (മൂന്ന് മാസം) , പ്രൊഫഷണല്‍ ഡിപ്ലോമ  ഇന്‍ കമ്പ്യൂട്ടര്‍  ഹാര്‍ഡ് വെയര്‍ & നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്  വിത്ത് ലാപ്ടോപ്പ് ടെക്നോളജീസ്   എന്ന അഡ്വാന്‍സ്ഡ്  കോഴ്സിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. ഇപ്പോള്‍ അപേക്ഷിക്കുന്നവര്‍ക്ക്  ഡിപ്ലോമ ഇന്‍  കമ്പ്യൂട്ടര്‍  ആപ്ലിക്കേഷന്‍  (ഡി.സി.എ ആറു മാസം) കോഴ്സിന് 25 ശതമാനം ഫീസ് ഇളവ് ലഭിക്കും.   അഡ്മിഷന്‍ നേടുന്നതിനായി  9526229998, 04734-229998  എന്നീ  ഫോണ്‍ നമ്പരിലോ , ഹെഡ് ഓഫ് സെന്റര്‍  കെല്‍ട്രോണ്‍ നോളജ്  സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ് , ഗവണ്‍മെന്റ് ഹോസ്പിറ്റലിന് പുറകുവശം, അടൂര്‍ എന്ന  വിലാസത്തിലോ  ബന്ധപ്പെടാം.  

date