Skip to main content

പട്ടികജാതി-പട്ടികവർഗ ക്ഷേമം: നിയമസഭാ സമിതി യോഗം 16ന് ഏറ്റുമാനൂരിൽ

 

കേരള നിയമസഭയുടെ പട്ടികജാതി പട്ടികവർഗ ക്ഷേമം സംബന്ധിച്ച സമിതി ഡിസംബർ 16ന് രാവിലെ 11 ന്് കോട്ടയം ഏറ്റുമാനൂർ ഗവൺമെന്റ്  മോഡൽ റസിഡൻഷ്യൽ സ്‌കൂൾ സന്ദർശിക്കും. സ്‌കൂളിനെക്കുറിച്ചുള്ള പരാതികളിൽ സ്‌കൂൾ കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും തെളിവെടുക്കും. പരാതി വിഷയം സംബന്ധിച്ച് പട്ടികജാതി വികസനം, പട്ടികവർഗ വികസനം, പൊതു വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. സ്‌കൂളിന്റെ പ്രവർത്തനം സംബന്ധിച്ച് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും സമിതിയെ അറിയിക്കാം.
പി.എൻ.എക്‌സ്.4516/19

date