Skip to main content

കോന്നി ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്  കെട്ടിടോദ്ഘാടനം ഇന്ന് (13) മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കും

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കോന്നി എലിമുള്ളുംപ്ലാക്കലില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സിനു വേണ്ടി നിര്‍മിച്ച അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 13) രാവിലെ 9 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിക്കും. അഡ്വ. ജനീഷ് കുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാകും. 

ചടങ്ങില്‍ കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം വയലാര്‍ രവി എം.പിയും ലൈബ്രറിയുടെ ഉദ്ഘാടനം അടൂര്‍ പ്രകാശ് എംപിയും നിര്‍വഹിക്കും. അഡ്വ.രാജു എബ്രഹാം എംഎല്‍എ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റ് എം.വി അമ്പിളി, ഐ എച്ച് ആര്‍ ഡി ഡയറക്ടര്‍ ഡോ.പി.സുരേഷ്‌കുമാര്‍, വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

കോന്നി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ലഭിച്ച ഒരു കോടി രൂപയുടെയും രാജ്യസഭ എം.പി വയലാര്‍ രവിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ലഭിച്ച 50 ലക്ഷം രൂപയുടെയും സഹായത്തോടെയാണ് ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അക്കാദമിക് ബ്ലോക്കും കമ്പ്യൂട്ടര്‍ ലാബും ലൈബ്രറി സൗകര്യങ്ങളും ഒരുക്കിയത്. 

date