Skip to main content

വെണ്ണിക്കുളം പോളിടെക്‌നിക് വനിതാ ഹോസ്റ്റലിന്റെ   ഉദ്ഘാടനം ഇന്ന് (13) മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കും

വെണ്ണിക്കുളം ഗവ. എം.വി.ജി.എം പോളിടെക്‌നിക് വനിതാ ഹോസ്റ്റല്‍ പ്രവര്‍ത്തനോദ്ഘാടനവും പോളിടെക്‌നിക്കില്‍ ആരംഭിച്ച പോളിത്തോണ്‍ 2019 ന്റെ സമര്‍പ്പണവും ഇന്ന് (ഡിസംബര്‍ 13) ഉച്ചകഴിഞ്ഞ് രണ്ടിന് ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കും.

 മാത്യു ടി. തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആര്‍. കൃഷ്ണകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം ജിജി മാത്യു, പുറമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റെയ്ച്ചല്‍ ബോബന്‍, പഞ്ചായത്തംഗം സജി ചാക്കോ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ കെ.എന്‍ ശശികുമാര്‍, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.വി അജിത് കുമാര്‍, പ്രിസിപ്പാള്‍ ഷാജില്‍ അന്ത്രു, ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് എച്ച്.ഒ.ഡി ബിജു ജോര്‍ജ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ തരുണ്‍ ഉല്ലാസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

date