കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്: ഉദ്ഘാടനം ഇന്ന് (13) മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കും
കുന്നന്താനം കിന്‍ഫ്രാ പാര്‍ക്കില്‍ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ ഉദ്ഘാടനം ഇന്ന് ( 13) ഉച്ചകഴിഞ്ഞ് മൂന്നിനു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കും. മാത്യു ടി. തോമസ് എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സ്‌കില്‍ മിത്ര 2019 പരിപാടിയില്‍ ആന്റോ ആന്റണി എം.പി, എം.എല്‍.എമാരായ മാത്യു ടി. തോമസ്, രാജു എബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, കെ.യു ജനീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ പി.ബി നൂഹ്, അസാപ് സിഇഒ: ഡോ.വീണാ എന്‍ മാധവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
എല്‍.ഇ.ഡി ലൈറ്റ് ഡിസൈന്‍, പി.വി സോളാര്‍പാനല്‍ ഡിസൈന്‍, ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍, ജെം ആന്‍ഡ് ജ്വല്ലറി ഡിസൈനര്‍, ഫ്രഞ്ച്, അറബിക് എന്നീ ഭാഷാ കോഴ്‌സുകള്‍, വെര്‍ബല്‍ ആപ്റ്റിറ്റിയൂഡ് ട്രെയിനിങ്, ബിസിനസ് ഇംഗ്ലീഷ് ട്രെയിനിങ് എന്നീ കോഴ്‌സുകളും വിദ്യാഥികള്‍ക്കായി സ്‌കില്‍ പാര്‍ക്കില്‍ ലഭ്യമാകും. വിവിധ കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷനും ഇതോടൊപ്പം നടക്കും. അന്താരാഷ്ട്ര നിലവാരമുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ സമൂഹത്തിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് സംസ്ഥാനത്ത് ഒന്‍പത് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകള്‍ ആരംഭിച്ചിരിക്കുന്നത്.
- Log in to post comments