Skip to main content

വാര്‍ഷിക പദ്ധതി: മന്ത്രിയുടെ അവലോകന യോഗം ഇന്ന്(13)

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതി നിര്‍വഹണ പുരോഗതി അവലോകനം ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ നേതൃത്വത്തില്‍ ഇന്ന്(13)  ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം കെ.കെ റോഡിലെ മാമന്‍ മാപ്പിള ഹാളില്‍ യോഗം ചേരും. തദ്ദേശഭരണ സ്ഥാപനങ്ങള്‍ വകുപ്പുമായി ബന്ധപ്പെട്ട് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പദ്ധതികളുടെ പുരോഗതി റിപ്പോര്‍ട്ടുമായി യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.

date