Skip to main content

കെല്‍ട്രോണ്‍ സെന്ററില്‍ തൊഴിഷധിഷ്ഠിത കോഴ്‌സ് 

 

 

 

 

പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ സിവില്‍, ലാന്‍ഡ്  സര്‍വ്വേ, ആര്‍ക്കിറ്റെക്ചര്‍ ഡ്രോയിങ്,  ഓട്ടോകാഡ് (AutoCAD) എന്നീ ഹ്രസ്വകാല  സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് എസ്എസ്എല്‍സി, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക് യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കോഴ്സുകളെ  കുറിച്ചു കൂടുതല്‍  അറിയുന്നതിന്  കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാംനില, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വഴുതയ്ക്കാട് എന്ന  വിലാസത്തില്‍ ബദ്ധപ്പെടുക. ഫോണ്‍ : 8136802304, 04712325154.  

 

 

 

ഐ.എച്ച്.ആര്‍.ഡി. : അപേക്ഷ ക്ഷണിച്ചു

 

 

 

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്‌മെന്റിന്റെ  ആഭിമുഖ്യത്തില്‍  ജനുവരി മുതല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) (1 സെമസ്റ്റര്‍), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ് (എ.ഡി.ബി.എം.ഇ) (1 സെമസ്റ്റര്‍) കോഴ്സുകളിലേക്ക് വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് യോഗ്യത - പ്ലസ് ടു പാസ്സ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ് യോഗ്യത - ഇലക്ട്രോണിക്സ് /അനുബന്ധ വിഷയങ്ങളില്‍ ഡിഗ്രി /ത്രിവത്സര ഡിപ്ലോമ പാസ്സ.്

 

അപേക്ഷിക്കാനുളള അവസാന തീയതി ജനുവരി 22. അപേക്ഷാഫാമും വിശദവിവരവും ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ (www.ihrd.ac.in) ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ രജിസ്ട്രേഷന്‍ ഫീസായ 150 രൂപ  (എസ്.സി/ എസ്.റ്റി വിഭാഗങ്ങള്‍ക്ക് രൂപ. 100) നിയമാനുസൃത ജി.എസ്.റ്റി. പുറമെ) ഡി.ഡി സഹിതം ജനുവരി 22 നകം അതാത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.

 

 

ജില്ലാ ആസൂത്രണ സമിതി യോഗം 17 ന്

 

 

 

ജില്ലാ ആസൂത്രണ സമിതി യോഗം ജനുവരി 17 ന് ഉച്ചയ്ക്ക് മൂന്ന്  മണിക്ക് കലക്ടറേറ്റ്് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

 

date