Skip to main content

ഹർജികൾ സംബന്ധിച്ച സമിതിയോഗം 14ന് എറണാകുളത്ത്

 ശുദ്ധീകരിക്കാത്ത ജലസ്രോതസ്സുകളിൽ നിന്നും ശേഖരിക്കുന്ന മലിനജലം കുടിവെള്ളമായി വിതരണം ചെയ്യുന്നതു തടയാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള 'ഓപ്പറേഷൻ പ്യൂവർ വാട്ടർ' കർമ്മ പദ്ധതി സംബന്ധിച്ച തുടർ നടപടികൾ വിലയിരുത്താൻ കേരള നിയമസഭയുടെ ഹർജികൾ സംബന്ധിച്ച സമിതി ജനുവരി 14ന് രാവിലെ 10.30 മണിക്ക് എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. വിഷയവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും ടാങ്കർ ലോറി ഉടമകളുടെ സംഘടനകളുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും പ്രതിനിധികളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും നിർദ്ദേശങ്ങളും പരാതികളും സ്വീകരിക്കും. താത്പര്യമുള്ള വ്യക്തികൾക്കും സംഘടനകൾക്കും ഹാജരായി പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കാം.
പി.എൻ.എക്സ്.132/2020

date