Post Category
റോഡ് സുരക്ഷാ വാരാചരണം : ജനുവരി 11 മുതല്‍ 17 വരെ
മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 11 മുതല്‍ 17 വരെ സംസ്ഥാനതലത്തില്‍ റോഡ് സുരക്ഷാ വാരാചരണം നടത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ ജനുവരി 13 ന് റോഡ് സുരക്ഷാ വാരാചരണം നടക്കും. പാലക്കാട് ഈസ്റ്റ് റോട്ടറി ക്ലബ്ബില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി ജി. ശിവ വിക്രം മുഖ്യാതിഥിയാകും. ജനുവരി 11 മുതല്‍ 17 വരെ റോഡ് സുരക്ഷയെ സംബന്ധിച്ച വിവിധ പരിശീലന ക്ലാസുകള്‍, ബോധവത്കരണ ക്ലാസുകള്‍, പ്രത്യേക വാഹന പരിശോധനകള്‍ ഉണ്ടായിരിക്കുമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എ.കെ. ശശികുമാര്‍, എന്‍ഫോഴ്സ്മെന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പി. ശിവകുമാര്‍ അറിയിച്ചു.
date
- Log in to post comments