Skip to main content
പെരുമാട്ടി പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രജത ജൂബിലി ആഘോഷം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി  ഉദ്ഘാടനം ചെയ്യുന്നു

പെരുമാട്ടി സ്‌കൂളില്‍ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

 

പെരുമാട്ടി പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി  ഉദ്ഘാടനം ചെയ്തു.  എം എല്‍ എ യുടെ  ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ സ്‌കൂള്‍ രംഗവേദി,   കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ അടല്‍ ടിങ്കറിങ് ലാബ് എന്നിവയുടെ   ഉദ്ഘാടനവും മന്ത്രി  നിര്‍വഹിച്ചു.   അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹൈടെക് ക്ലാസ്സ് മുറികളാണ്  ലക്ഷ്യമിടുന്നതെന്ന്  മന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ കെ ശാന്തകുമാരി അധ്യക്ഷയായി.  അധ്യാപന ജീവിതത്തില്‍ 35 വര്‍ഷം പൂര്‍ത്തിയാക്കിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിബി. കെ. ജോണ്‍, എസ്എസ്എല്‍സി പരീക്ഷയില്‍ സ്‌കൂളിനു തുടര്‍ച്ചയായ നൂറുശതമാനം വിജയം കൈവരിക്കാന്‍ പ്രയത്‌നിച്ച  അധ്യാപകര്‍,  വിദ്യാര്‍ത്ഥികള്‍  എന്നിവരെ പരിപാടിയില്‍ ആദരിച്ചു.  ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ധന്യ, പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് ജി. മാരിമുത്തു,  പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.

date