Post Category
സൗജന്യ ഇലക്ട്രിക്കല്‍ വയറിംഗ് കോഴ്‌സ്
ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസിന്റെ അധികാര പരിധിയിലും അട്ടപ്പാടി മേഖലയിലും ഉള്‍പ്പെട്ട യുവതീ-യുവാക്കള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ഫണ്ടില്‍ ഉള്‍പ്പെടുത്തി 10 മാസത്തെ ഇലക്ട്രിക്കല്‍ വയറിങ് കോഴ്‌സ് നല്‍കുന്നു. ജനുവരി 13 ന് ഉച്ചയ്ക്ക് രണ്ടിന് പാലക്കാട് ഗവ. പോളിടെക്‌നിക് കോളേജില്‍ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. 25 ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതിമാസം 1000 രൂപ സ്‌റ്റൈപ്പന്‍ഡ് ഉള്‍പ്പെടെ താമസം, ഭക്ഷണ സൗകര്യം എന്നിവ ലഭിക്കും. ഫോണ്‍: 0491-2505383.
date
- Log in to post comments