Skip to main content

വാടികയില്‍ ചെടികള്‍ക്ക് ബോര്‍ഡ് സ്ഥാപിച്ചു

 

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വിക്ടോറിയ കോളേജ് ബോട്ടണി അലുമിനി അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ വാടിക ഉദ്യാനത്തിലെ എല്ലാ ചെടികളുടെ പേര്, ശാസ്ത്രീയ നാമം, പ്രത്യേകത എന്നിവ വിവരിക്കുന്ന ബോര്‍ഡ് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണ നിര്‍വഹിച്ചു. ഓരോ ചെടിയിലും സ്ഥാപിച്ചിട്ടുള്ള ബോര്‍ഡിലെ ക്യു ആര്‍ കോഡ് മുഖേന മൊബൈല്‍ ഫോണിലൂടെ ആ സസ്യത്തിന് പൂര്‍ണവിവരങ്ങള്‍ ലഭ്യമാക്കാനുള്ള സംവിധാനവും  ഒരുക്കിയിട്ടുണ്ട്. ദിവസേന ഉദ്യാനം സന്ദര്‍ശിക്കുന്ന നൂറുകണക്കിന് സന്ദര്‍ശകര്‍ക്ക് പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ക്ക് ഒരു ചെടിയെ കുറിച്ചുള്ള വിജ്ഞാനപ്രദമായ വിവരങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. പരിപാടിയില്‍ ഡിടിപിസി സെക്രട്ടറി കെ. ജി അജേഷ്, വിഭ വൈസ് പ്രസിഡന്റ് ജയകൃഷ്ണന്‍ ജി മേനോന്‍, പി. കെ. രാമനാഥന്‍ എന്നിവര്‍ പങ്കെടുത്തു. ഫോണ്‍: 0491-2538996.

date