ലൈഫ്മിഷന് കുടിശ്ശിക ഉടന്‍ ലഭ്യമാക്കും
ലൈഫ് മിഷന്റെ കീഴില്‍ നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന വീടുകളുടെ കുടിശ്ശിക ഗഡു പത്തു ദിവസത്തിനകം അനുവദിക്കുമെന്ന് മന്ത്രി എ.സി മൊയ്തീന്. ജില്ലയിലെ ഈ വര്‍ഷത്തെ വിവിധ ത്രിതല പഞ്ചായത്തുകളുടെയും വകുപ്പുകളുടെയും പദ്ധതി പുരോഗതി അവലോകനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കളക്ടര്‍ എച്ച് ദിനേശന് യോഗത്തിന് അധ്യക്ഷത വഹിച്ചു. ലൈഫ് മിഷന്റെ പ്രവര്‍ത്തനവുമായി നേരിട്ട് ബന്ധപ്പെടുന്ന വില്ലേജ് എക്സ്റ്റെന്ഷന് ഓഫീസര്‍മാരുടെ നിലവിലുള്ള ജില്ലയിലെ ഒഴിവുകള്‍ നികത്തും.
വാര്‍ഷിക പദ്ധതി പൂര്‍ത്തികരിക്കുന്നതില്‍ കുറവ് പ്രകടനം കാഴ്ച വെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും വീഴ്ചകള്‍ പരിശോധിച്ച് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. പദ്ധതി നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ ഇടമലക്കുടി ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥനെതിരെ വിശദീകരണം തേടാന്‍ മന്ത്രി പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് , ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍, ബ്ളോക്ക്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ എംപി. അജിത്കുമാര്‍, നഗരാസൂത്രണ വിഭാഗം ഡയറക്ടര്‍ ആര്. ഗിരിജ, ജില്ലാ ആസൂത്രണ ഓഫീസര്‍ കെ. കെ. ഷീല തുടങ്ങിയവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
- Log in to post comments