തോട്ടം തൊഴിലാളികള്‍ക്കുള്ള വീടുകളുടെ താക്കോല്‍ദാനം നാളെ (12 ജനുവരി 2020)*
പൊതുമേഖലാ സ്ഥാപനമായ ഭവനം ഫൗണ്ടേഷന് കേരളയുടെ ഭവനം പദ്ധതിയില്‍പ്പെടുത്തി തോട്ടം തൊഴിലാളികള്‍ക്കായി നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം നാളെ(12 ജനുവരി 2020). സ്വന്തമായി വീടില്ലാത്ത തോട്ടം തൊഴിലാളികള്‍ക്ക് തോട്ടം മേഖലയില്‍ത്തന്നെ വീട് നിര്‍മിച്ചു നല്‍കുന്നതാണ് ഭവനം പദ്ധതി. ഉച്ചയ്ക്ക് 12ന് മാട്ടുപ്പെട്ടി ദേവികുളം ഗ്രാമ പഞ്ചായത്ത് കാര്യാലയത്തില്‍ നടക്കുന്ന പരിപാടി തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. വൈദ്യുതി മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എം.പി, എസ്. രാജേന്ദ്രന് എം.എല്‍.എ. എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഫെഡറേഷന് ഓഫ് കേരള അസോസിയേഷന് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന)യുടെ സഹകരണത്തോടെ മൂന്നാര്‍ കുറ്റിയാര്‍വാലിയിലാണ് ഭവനം പദ്ധതി പ്രകാരം വീടുകള്‍ നിര്‍മിച്ചിരിക്കുന്നത്.
- Log in to post comments